kozhikode local

നിപാ: ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിച്ചവരെ ആദരിച്ചപ്പോള്‍ സൂപ്പിക്കടയില്‍ കടുത്ത പ്രതിഷേധം

പേരാമ്പ്ര: നിപാവൈറസ് ബാധയേറ്റ് മരിച്ച മൂസ മൗലവിയെ ഖബറടക്കുകയും ചങ്ങരോത്ത് പഞ്ചായത്തിലും സൂപ്പിക്കടയിലും ആരോഗ്യ ബോധവത്ക്കരണ, ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ജീവന്‍ പണയം വെച്ച് പ്രവര്‍ത്തിച്ച നാലംഗ സംഘത്തെ ആദരിക്കല്‍ ചടങ്ങില്‍ മറന്നു പോയ ബ്ലോക്ക് പഞ്ചായത്ത് നടപടിയില്‍ നാട്ടുകാര്‍ക്കിടയിലും മറ്റും സൂപ്പി ക്കടയില്‍ കടുത്ത പ്രതിഷേധം.
നിപാ വൈറസ്പനി മാരകമാണെന്നറിഞ്ഞിട്ടും പ്രദേശത്തുകാരായ മൊയ്തി, റഷീദ്, അസീസ്, അലി എന്നി ചെറുപ്പക്കാരാണ് ജീവന്‍ പണയം വെച്ച് മരണപ്പെട്ടവരെ മറവു ചെയ്യാനും ബോധവല്‍ക്കരണ, ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്ത് വരികയും ചെയ്തത്. നാട്ടിലെ ഏതാനും പേരുടെ കുത്തുവാക്കുകളും പരിഹാസവും ഒഴിച്ചു നിര്‍ത്തലുകളും ഏറെ സഹിച്ച ഇവരെ ആദരിക്കല്‍ ചടങ്ങില്‍ നിന്ന് മന. പൂര്‍വം ഒഴിച്ചു നിര്‍ത്തിയതാണെന്ന ഉറച്ച വിശ്വാസത്തിലാണ് നാട്ടുകാര്‍. നേരത്തെസാബിത്തിനെയും സ്വാലിഹിനേയും ഖബറക്കാന്‍ ഇവര്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. പ്രദേശത്തെ ഭീതിതമായ അന്തരീക്ഷത്തെ ഒരളവുവരെ തടയാന്‍ മുന്‍ നിരയില്‍ ഉണ്ടായിരുന്നവരാണ് ഇവര്‍.
Next Story

RELATED STORIES

Share it