kozhikode local

നിക്ക് ഉട്ട് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ ജ്വലിക്കുന്ന മുഖം

കോഴിക്കോട്: സാമ്രാജ്യത്വത്തിന്റെ ക്രൂരതകള്‍ക്കിരയായ വിയറ്റ്‌നാം ജനതയുടെ ചിത്രങ്ങള്‍ പകര്‍ത്തിയ നിക്ക് ഉട്ട് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ ജ്വലിക്കുന്ന മുഖമാണെന്ന് തൊഴില്‍ എക്‌സൈസ്മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. നിക്ക് ഉട്ടിന്റെ ഫോട്ടോ പ്രദര്‍ശനം ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അസോസിയേറ്റഡ് പ്രസ്സിലെ ഫോട്ടോഗ്രഫര്‍ എന്ന നിലയില്‍ 1970 കളിലെ വിയറ്റ്‌നാം യുദ്ധ ഭീകരത ലോകത്തിനു മുമ്പിലെത്തിച്ചത് നിക്ക് ഉട്ടാണ്. സാധാരണക്കാര്‍ക്കു നേരെ അമേരിക്കന്‍ യുദ്ധ വിമാനം വര്‍ഷിച്ച ബോംബാക്രമണത്തില്‍ പൊള്ളലേറ്റ ശരീരവുമായി കരഞ്ഞ് ഓടുന്ന കുഞ്ഞുങ്ങളുടെ ചിത്രം ലോകമനസ്സാക്ഷിയെ ഞെട്ടിച്ചതാണ്. കുട്ടികളുടെ ചിത്രം പകര്‍ത്തിയ നിക്ക് ഉട്ട് അവരെ മിലിട്ടറി ആശുപത്രിയിലെത്തിച്ചു. വസ്ത്രമില്ലാതെ കരഞ്ഞോടുന്ന ഒമ്പതുകാരി പെണ്‍കുട്ടിയുടെയും സഹോദരങ്ങളുടെയും ചിത്രം യുദ്ധ ഭീതിയുടെ സ്മാരകമായി മാധ്യമ ചരിത്രത്തില്‍ ഇടം നേടിയതായും ലോകമെങ്ങുമുള്ള മാധ്യമങ്ങള്‍ അരനൂറ്റാണ്ടിനടുത്തെത്തിയിട്ടും ഈ ചിത്രം ആവര്‍ത്തിച്ച് പ്രസിദ്ധീകരിക്കുന്നത് ഇതാണ് കാണിക്കുന്നതെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it