നികുതി വര്‍ധനയില്ലാതെ പുതുച്ചേരി ബജറ്റ്

പുതുച്ചേരി: പ്രതിപക്ഷ എംഎല്‍എമാരുടെ ഇറങ്ങിപ്പോക്കിലും ബഹളത്തിനുമിടയില്‍ പുതുച്ചേരിയില്‍ 7530 കോടി രൂപയുടെ ബജറ്റ് അവതരിപ്പിച്ചു. ധനവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി നാരായണസ്വാമിയാണ് ബജറ്റ് അവതരിപ്പിച്ചത്. നികുതി നിരക്കുകളില്‍ വര്‍ധനകളൊന്നുമില്ല. കഴിഞ്ഞ മാസം ആദ്യവാരം ബജറ്റ് അവതരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും കരട് ബജറ്റിന് കേന്ദ്രത്തിന്റെ അനുമതി ലഭിക്കാന്‍ വൈകിയിരുന്നു. സംസ്ഥാനവിഹിതമായി 4570 കോടിയും കേന്ദ്രവിഹിതമായി 1476 കോടിയുമാണ് ബജറ്റില്‍ വകയിരുത്തിയത്. വിവിധ കേന്ദ്രപദ്ധതികളില്‍ നിന്നായി 409 കോടിയും പ്രതീക്ഷിക്കുന്നുണ്ട്. ബാക്കിവരുന്ന 1050 കോടി തുറന്നവിപണിയിലൂടെയും കേന്ദ്രധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും കടമെടുക്കും. വേതനവിതരണത്തിനായി 1800 കോടിയും പെന്‍ഷന്‍ വിതരണത്തിനായി 875 കോടിയുമാണ് വകയിരുത്തിയത്.
Next Story

RELATED STORIES

Share it