wayanad local

നികുതി പിരിവ്: എട്ട് പഞ്ചായത്തുകള്‍ക്ക് 100 ശതമാനം

കല്‍പ്പറ്റ: തനതു ഫണ്ടിന്റെ പ്രധാന സ്രോതസ്സായ വസ്തു നികുതി പിരിച്ചെടുക്കുന്നതില്‍ ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ കഴിഞ്ഞ 10 വര്‍ഷക്കാലത്തെ ഏറ്റവും മികച്ച പുരോഗതി കൈവരിച്ചു. 92 ശതമാനം തുക പിരിച്ചെടുത്ത് സംസ്ഥാനത്ത് തന്നെ മൂന്നാം സ്ഥാനം നേടി. കണിയാമ്പറ്റ, വെങ്ങപ്പളളി, തരിയോട്, പടിഞ്ഞാറത്തറ, മേപ്പാടി, എടവക, നൂല്‍പ്പുഴ, കോട്ടത്തറ എന്നീ ഗ്രാമപഞ്ചായത്തുകള്‍ക്ക്  നൂറ് ശതമാനം വസ്തു നികുതി പിരിച്ചെടക്കുവാന്‍ സാധിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പഞ്ചായത്തുകളുടെ  പദ്ധതി നിര്‍വ്വഹണത്തിലും ഗ്രാമപഞ്ചായത്തുകള്‍ മികച്ച നേട്ടം കൈവരിച്ചിരുന്നു.
വെങ്ങപ്പള്ളി, പൊഴുതന, മൂപ്പൈനാട് എന്നീ പഞ്ചായത്തുകള്‍ക്ക് പദ്ധതി നിര്‍വഹണത്തില്‍ നൂറ് ശതമാനം ചെലവഴിക്കാന്‍ സാധിച്ചു.പദ്ധതി നിര്‍വഹണം മറ്റ് പഞ്ചായത്തുകള്‍: തൊണ്ടര്‍നാട് (99.86%), എടവക (98.59%), കോട്ടത്തറ (97.99%), കണിയാമ്പറ്റ (97.77%), പനമരം (97.56%), തിരുനെല്ലി (94.40%), മുളളന്‍കൊല്ലി (92.80%) മീനങ്ങാടി (92.50%), വൈത്തിരി (92.25%), വെളളമുണ്ട (90.69%), മേപ്പാടി (90.47%), തവിഞ്ഞാല്‍ (89.71%), മുട്ടില്‍ (89.53%), തരിയോട് (87.50%), പടിഞ്ഞാറത്തറ (80.98%), അമ്പലവയല്‍ (71.19%), നെന്മേനി (69.54%),  പുല്‍പ്പളളി (65.52%), നൂല്‍പ്പുഴ (63.17%), പൂതാടി (60.79%). നിര്‍വഹണ പ്രവര്‍ത്തനങ്ങള്‍ മോണിറ്ററിംഗ് നടത്തുന്നതിന് ഡിപിസിയുടേയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടേയും നേതൃത്വത്തില്‍ നിര്‍വ്വഹണോദ്യോഗസ്ഥരുടെ പഞ്ചായത്ത്, ബ്ലോക്ക് തലത്തിലുളള റിവ്യൂ മീറ്റിംഗുകള്‍ നടത്തിയിരുന്നു.  ഇതിന്റെ ഫലമായി  ചരിത്രത്തിലാദ്യമായി  വയനാട് ജില്ലയ്ക്ക് 87.22 ശതമാനം ചെലവഴിക്കുന്നതിന് സാധിച്ചു.
ഉല്‍പ്പാദനമേഖലയില്‍ 614 പ്രോജക്ടുകള്‍ക്കായി  23,91,09,357 രൂപയും സേവന മേഖലയില്‍ 2502 പ്രോജക്ടുകള്‍ക്കായി   78,91,95,383 രൂപയും പശ്ചാതല മേഖലയില്‍ 61,24,94, 366 രൂപയും ചെലവഴിക്കുന്നതിന് സാധിച്ചു.    ലൈഫ് ഭവന പദ്ധതിയില്‍ 496 വീടുകളുടെ പണി പൂര്‍ത്തീകരിച്ചു. പദ്ധതികള്‍ ഗവണ്‍മെന്റ് നിശ്ചയിച്ച തീയ്യതിക്കകംതന്നെ ഡിപിസിയ്ക്ക് സമര്‍പ്പിച്ച്  സംസ്ഥാനത്ത് ആദ്യമായി അംഗീകാരം നേടാനും ജില്ലയ്ക്ക് സാധിച്ചു.
Next Story

RELATED STORIES

Share it