World

നികുതി പിന്‍വലിച്ചു; ജറുസലേമിലെ സെപുല്‍ക്കര്‍ പള്ളി തുറന്നു

ജറുസലേം: ശക്തമായ പ്രതിഷേധത്തിനൊടുവില്‍ പുരാതന ജറുസലേമിലെ കൃസ്തുമത വിശ്വാസികളുടെ തീര്‍ത്ഥാടന കേന്ദ്രമായ ഹോളി സെപുല്‍ക്കറിനു മേല്‍ ചുമത്തിയ നികുതി ഇസ്രായേല്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ നാലുമുതല്‍ പള്ളി വിശ്വാസികള്‍ക്കായി തുറന്നു കൊടുത്തതായി പരിപാലകന്‍ അദീബ് ജൂദീഹ് അറിയിച്ചു. ചൊവ്വാഴച വൈകീട്ടാണ് നികുതി പിന്‍വലിച്ച വിവരം ജെറുസലേം മേയര്‍ പ്രഖ്യാപിച്ചത്്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ചര്‍ച്ച നടത്തി—യ ശേഷമായിരുന്നു പ്രഖ്യാപനം.
സ്വത്തുക്കള്‍ക്കു മേല്‍ നികുതി ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഞായറാഴ്ച ചര്‍ച്ച് അടച്ചു പൂട്ടിയിരുന്നു. നികുതി ഈടാക്കിയതിനെതിരേ ഫലസ്തിനിലെ ക്രിസ്തുമത വിശ്വാസികളില്‍ നിന്നും  അന്താരാഷ്ട്ര തലത്തിലും വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ചര്‍ച്ചിന്റെ വസ്തുക്കള്‍ക്കുമേല്‍ നികുതി ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി കമ്മിറ്റിയെ നിയോഗിക്കുമെന്നു നെതന്യാഹു അറിയിച്ചു. പുതുതായി രൂപീകരിക്കുന്ന കമ്മിറ്റിയുടെ നിര്‍ദേശം വരുന്നതുവരെ ചര്‍ച്ചിനു മേല്‍ ഏര്‍പ്പെടുത്തിയ നികുതി മരവിപ്പിച്ചതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. യോശുവിനെ കുരിശിലേറ്റിയ ശേഷം അടക്കം ചെയ്തുവെന്നു വിശ്വസിക്കുന്ന ദേവാലയമാണ്  ഹോളി സെപുല്‍ക്കര്‍.
Next Story

RELATED STORIES

Share it