palakkad local

നികുതി പരിഷ്‌കരണം; ചെര്‍പ്പുളശ്ശേരിയില്‍ പരിശോധന തുടങ്ങി

ചെര്‍പ്പുളശ്ശേരി: നഗരസഭയില്‍ നികുതി പരിഷ്‌കരണത്തിനുള്ള നടപടികള്‍ തുടങ്ങി. ചെര്‍പ്പുളശ്ശേരി ഗ്രാമ പഞ്ചായത്ത് നഗരസഭയായി മാറി രണ്ടര വര്‍ഷമായിട്ടും പുതിയ നികുതി ഘടന രൂപപ്പെടുത്തുന്നതിനോ, തനത് വരുമാനം വര്‍ധിപ്പിക്കുന്നതിനോ സാധിച്ചിരുന്നില്ല. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ കൂടി ഉത്തരവനുസരിച്ചാണ് കൗണ്‍സില്‍ യോഗം ചേര്‍ന്ന് നികുതി പരിഷ്‌ക്കരണ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.
നേരത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ ഭരണ സമിതിയെ വിമര്‍ശിച്ചിരുന്നു. നിലവില്‍ പല സ്ഥാപനങ്ങളും പഴയ നികുതി തന്നെയാണ് നഗരസഭയില്‍ അടച്ചു പോരുന്നത്. എന്നാല്‍ ഇവയില്‍  പലതും വിസ്തീര്‍ണം കൂട്ടിയിട്ടും പുതുക്കി പണിതിട്ടും കൂട്ടിച്ചേര്‍ത്തിട്ടുമുണ്ട്. അനധികൃതമായും പല കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ച് കണ്ടെത്തി കൃത്യമായ നികുതി പ്രാബല്യത്തില്‍ വരുത്തുകയാണ് ലക്ഷ്യം .അന്‍പത് ദിവസത്തിനുള്ളില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കണമെന്നാണ് നഗരസഭാ ജീവനക്കാര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. ഇതു പ്രകാരം 33 വാര്‍ഡുകളില്‍ ഗ്രൂപ്പ് തിരിഞ്ഞാണ് പരിശോധനകള്‍ നടത്തുന്നത് .
നഗരസഭാ സെക്രട്ടറി പി വിജയലക്ഷ്മിയുടെ നേതൃത്വത്തില്‍ എട്ടോളം ജീവനക്കാരാണ് പരിശോധനക്കുള്ളത്.ജീവനക്കാരുടെ കുറവ് നഗരസഭയുടെ ദൈനം ദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെങ്കിലും നിര്‍ദ്ധിഷ്ട സമയത്തിനുള്ളില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി നികുതി പരിഷ്‌ക്കരണം ഊര്‍ജിതമാക്കാനാണ് തീരുമാനം.
Next Story

RELATED STORIES

Share it