malappuram local

നാഷനല്‍ ഹൈവേ: മുന്‍കൂര്‍ നഷ്ടപരിഹാരം നല്‍കണംഹര്‍ത്താലിന്റെ പേരിലുള്ള മുസ്്‌ലിം വേട്ട അവസാനിപ്പിക്കണം: എസ്ഡിപിഐ

പൊന്നാനി: നാഷണല്‍ ഹൈവേ വികസനം കുത്തക മുതലാളിമാര്‍ക്ക് വേണ്ടിയുള്ളതാവരുതെന്നും നാടിന് വേണ്ടിയാവണമെന്നും അതിന്റെ ഇരകളാകുന്നവര്‍ക്ക് മുന്‍കൂറായി നഷ്ടപരിഹാരം നല്‍കണമെന്നും എസ്ഡിപിഐ വെളിയങ്കോട് പഞ്ചായത്ത് കമ്മിറ്റി യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു.
കഠ്‌വയില്‍ അതിദാരുണമായി പീഡിപ്പിക്കപ്പെട്ട് കൊല ചെയ്യപ്പെട്ട പെണ്‍കുട്ടിക്ക് നീതി നല്‍കണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയ യുവതക്ക് നേരേ ഹര്‍ത്താലിന്റെ മറവില്‍ ഭരണകൂടം നടത്തുന്ന വിവേചനപരമായ വേട്ട അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ എസ്ഡിപിഐ വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് സോഫി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് അന്‍വര്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പുതിയ പഞ്ചായത്ത് ഭാരവാഹികളായി സോഫി (പ്രസിഡന്റ്), ബാബു (സെക്രട്ടറി), ശിഹാബ് (വൈസ് പ്രസിഡന്റ്), അബ്ദുസമദ് (ജോ: സെക്രട്ടറി), ബദറുദ്ധീന്‍ (ഖജാന്‍ഞ്ചി), ഹനീഫ, അന്‍വര്‍, പ്രസീത് വേലായുധന്‍, അഷ്‌കര്‍ എന്നിവരേയും തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it