ernakulam local

നാശനഷ്ടക്കണക്കുകള്‍ പെരുപ്പിച്ച് കാണിക്കുന്ന റേഷന്‍ വ്യാപാരികള്‍ക്കെതിരേ നടപടി

കൊച്ചി: മഴക്കെടുതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ സിവില്‍ സപ്ലൈസ് വകുപ്പിന് കീഴില്‍ മാത്രം 3.5 കോടിരൂപയുടെ നാശനഷ്ടങ്ങളുണ്ടായതായി പ്രാഥമിക കണക്കുകള്‍. ധാന്യങ്ങള്‍ പഞ്ചസാര മണ്ണെണ്ണ എന്നിവയുടെ ഏകദേശ നാശനഷ്ടകണക്കുകള്‍ മാത്രമാണിത്. മഴക്കെടുതിയുമായി ബന്ധപ്പെട്ട നാശനഷ്ടകണക്കുകള്‍ പെരുപ്പിച്ച് കാണിക്കുന്നത് ശ്രദ്ധയില്‍പെട്ടതായി പറഞ്ഞ ജില്ലാ സപ്ലൈ ഓഫിസര്‍ ബെന്നി പി ജോസഫ് ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായും അറിയിച്ചു. വെള്ളപ്പൊക്കത്തില്‍ റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ജില്ലയില്‍ 484 അപേക്ഷകളാണ് ലഭിച്ചത്. നഷ്ടപ്പെട്ട കാര്‍ഡുകള്‍ക്ക് പകരം പുതിയ കാര്‍ഡുകള്‍ വിതരണത്തിന് തയ്യാറായതായി ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it