Flash News

നാളെ വോട്ടെടുപ്പ് നടത്താമെന്ന് കോണ്‍ഗ്രസ്: ഭൂരിപക്ഷം തെളിയിക്കുന്നതിനെ കുറിച്ച് വ്യക്തത നല്‍കാതെ ബിജെപി

നാളെ വോട്ടെടുപ്പ് നടത്താമെന്ന് കോണ്‍ഗ്രസ്:  ഭൂരിപക്ഷം തെളിയിക്കുന്നതിനെ കുറിച്ച് വ്യക്തത നല്‍കാതെ ബിജെപി
X
ബംഗളൂരു: കര്‍ണാടക ഭരണം സംബന്ധിച്ച വാദം സുപ്രിംകോടതിയില്‍ പുരോഗമിക്കവേ നാളെ തന്നെ വോട്ടെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്. ബിജെപിയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയെന്നും കേവല ഭൂരിപക്ഷം തെളിയിക്കുമെന്നും ബിജെപിക്കുവേണഅടി ഹാജരായ രോഹിത്ഗി വ്യക്തമാക്കിയതിന്റെ പിന്നാലെയാണ് കോണ്‍ഗ്രസിനു വേണ്ടി ഹാജരായ മനു അഭിഷേക് സിങ്‌വി ഇക്കാര്യം കോടതിയെ അറിയിച്ചത്. അതേസമയം ബിജെപി ഗവര്‍ണര്‍ക്കു നല്‍കിയ കത്തില്‍ എത്ര എംഎല്‍എമാര്‍ തങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് വ്യക്തമാക്കിയിട്ടില്ല.



എംഎല്‍എമാരുടെ പേരും ഇല്ല. ഇക്കാര്യം ഗവര്‍ണറെ ബോധ്യപ്പെടുത്തേണ്ടതില്ലെന്നാണ് റോഹ്തിഗി കോടതിയില്‍ പറഞ്ഞത്. കേവല ഭൂരിപക്ഷമുണ്ടെന്ന് മാത്രമാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. തുടര്‍ന്ന് എന്തടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതെന്ന് കേസ് പരിഗണിച്ച ജഡ്ജിമാരിലൊരാളായ ജസ്റ്റിസ് സിക്രി ചോദിച്ചു.ഒപ്പം നാളെ തന്നെ ഭൂരിപക്ഷം തെളിയിച്ചുകൂടെയെന്നും അദ്ദേഹം ബിജെപിയോട് ചോദിച്ചു. മറ്റ് വിഷയങ്ങള്‍ പിന്നീട് പരിഗണിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.
Next Story

RELATED STORIES

Share it