wayanad local

നാലുവര്‍ഷത്തിനകം എല്ലാവര്‍ക്കും ഭൂമിയും വീടും : റവന്യൂമന്ത്രി



പയ്യന്നൂര്‍/ഇരിട്ടി: അടുത്ത നാലുവര്‍ഷത്തിനകം ഭൂരഹിതരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭൂമി പതിച്ചുനല്‍കാനും ഭവനരഹിതര്‍ക്ക് വീട് നിര്‍മിച്ചുനല്‍കാനും നടപടി സ്വീകരിക്കുമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. എല്‍ ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പട്ടയ വിതരണമേള കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇരുപതിനായിരത്തോളം നിര്‍ധന കുടുംബങ്ങള്‍ക്ക് കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പട്ടയം നല്‍കാന്‍ സാധിച്ചിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ സുപ്രധാനമായ നേട്ടമാണിത്. പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കുന്നതിന് പ്രാമുഖ്യം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സത്യപാലന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ പി ഉഷ (കാങ്കോല്‍ ആലപ്പടമ്പ്), പി നളിനി (പെരിങ്ങോം വയക്കര),  കെ സത്യഭാമ (എരമം കുറ്റൂര്‍), എം രാഘവന്‍ (കരിവെള്ളൂര്‍ പെരളം), എം വി ഗോവിന്ദന്‍ (രാമന്തളി) വി നാരായണന്‍,  കെ വി ഗോവിന്ദന്‍, കെ വി ബാബു, പി ശശിധരന്‍, എം രാമകൃഷ്ണന്‍, സി കെ രമേശന്‍, പി ജയന്‍, ടി സി വി ബാലകൃഷ്ണന്‍, എ വി തമ്പാന്‍, കെ വി വിജയന്‍, പി വി ദാസന്‍, ഇബ്രാഹിം പൂമംഗലോരകത്ത്, ഡെപ്യൂട്ടി കലക്ടര്‍ വി പി മുരളീധരന്‍, തഹസില്‍ദാര്‍ വി പി നാദിര്‍ ഷാന്‍ സംസാരിച്ചു. പടിയൂര്‍ ടൗണില്‍ നടന്ന പട്ടയവിതരണ മേളയില്‍ ഇ പി ജയരാജന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പി കെ ശ്രീമതി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വസന്ത, പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ശ്രീജ, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം അനില്‍കുമാര്‍, ജില്ലാ പഞ്ചായത്തംഗം പി കെ സരസ്വതി, അഡ്വ. പി സന്തോഷ്‌കുമാര്‍, എം മോഹനന്‍, വി വി രാജീവന്‍, റീന ദിനേശന്‍, കെ പി ബാബു, രാജീവന്‍ മാസ്റ്റര്‍, കെ പി പ്രഭാകരന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it