World

നാറ്റോ രാജ്യങ്ങള്‍ പ്രതിരോധ വിഹിതം ഇരട്ടിയാക്കണം: ട്രംപ്

ബ്രസ്സല്‍സ്: നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷ(നാറ്റോ)ന്റെ പ്രതിരോധ ചെലവിലേക്കായി അംഗരാജ്യങ്ങളുടെ പങ്ക് ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ നാല് ശതമാനമായി വര്‍ധിപ്പിക്കണമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ ആവശ്യം അംഗരാജ്യങ്ങള്‍ അംഗീകരിച്ചതായും ഉച്ചകോടിയില്‍  വിജയം നേടാനായതായും അദ്ദേഹം ആവകാശപ്പെട്ടു.
നിലവില്‍ നിന്ന് സഖ്യത്തില്‍ പുറത്തുപോവേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ട്രംപിന്റെ അവകാശവാദം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തള്ളി.  2014ലിലുണ്ടാക്കിയ കരാറാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. അതില്‍ നിന്നു വ്യത്യസ്തമായി മറ്റൊരു കരാറില്‍ അംഗരാജ്യങ്ങളാരും ഒപ്പുവച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. വിഹിതം വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നുണ്ടെന്നും അത് തങ്ങളുടെ താല്‍പര്യത്തിനനുസരിച്ചായിരിക്കുമെന്നുമാണ് ജെര്‍മന്‍ ചാന്‍സലര്‍ ആന്‍ഗല മെര്‍ക്കലിന്റെ പ്രതികരണം.
നിലവില്‍ ജിഡിപിയുടെ രണ്ട് ശതമാനമാണ് അംഗരാജ്യങ്ങള്‍ വകയിരുത്തുന്നത്. ഇത് 2019 ജനുവരി മുതല്‍ വര്‍ധിപ്പിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. അഫ്ഗാനിലെ സംഘര്‍ഷത്തിന് അറുതിവരുത്തണമെന്നും അതിന്റെ ചെലവിലേക്കായി അംഗരാജ്യങ്ങള്‍ വിഹിതം വര്‍ധിപ്പിക്കണമെന്നും അല്ലാത്തപക്ഷം സഖ്യത്തില്‍ നിന്നു പുറത്തുപോവുമെന്നുമായിരുന്നു ട്രംപിന്റെ ഭീഷണി.
ഉച്ചകോടിയില്‍ ട്രംപ് പരസ്പര ബഹുമാനമില്ലാത്ത രീതിയിലാണു സംസാരിച്ചതെന്നും റിപോര്‍ട്ടുണ്ട്്. ജര്‍മന്‍ ചാന്‍സലര്‍ ആന്‍ഗല മെര്‍ക്കലിന്റെ പേരെടുത്ത് വിളിച്ചായിരിന്നു ട്രംപ് വര്‍ധനവ് ആവശ്യപ്പെട്ടത്. ഇത് അംഗങ്ങള്‍ക്കിടയില്‍ നീരസത്തിനിടയാക്കി. അഫ്ഗാന്‍, ജോര്‍ജിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ട പ്രതിനിധികളും ഉച്ചകോടിക്കെത്തിയിരുന്നു.
2024വരെ നാറ്റോ സൈന്യം അഫ്ഗാനിലെ സുരക്ഷയ്ക്ക് തുടരാനാണ് ധാരണ.
2017ല്‍ പ്രസിഡന്റായി അധികാരമേറ്റതു മുതല്‍ നാറ്റോ രാജ്യങ്ങളെ ട്രംപ് പരസ്യമായി വിമര്‍ശിച്ചിരുന്നു. മറ്റ് അംഗങ്ങള്‍ ചെലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ തുക നാറ്റോ പ്രതിരോധ ചെലവിലേക്കായി അമേരിക്ക വകയിരുത്തേണ്ടിവരുന്നത് അന്യായമാണെന്നാണ് ട്രംപിന്റെ പരാതി. നാറ്റോ അംഗമായ ജര്‍മനി റഷ്യയില്‍ നിന്ന് വാതകവും എണ്ണയും വാങ്ങുന്നതിനെ  കഴിഞ്ഞദിവസം രൂക്ഷമായി വിമര്‍ശിച്ച ട്രംപ് ജര്‍മനി റഷ്യയുടെ നിയന്ത്രണത്തിലാണെന്നും ആരോപിച്ചിരുന്നു.
Next Story

RELATED STORIES

Share it