Blogs

നാറാത്തില്‍ സംഭവിച്ചത്

നാറാത്തില്‍ സംഭവിച്ചത്
X






ഉത്തരേന്ത്യയില്‍ മുസ്ലീം യുവാക്കളെ പിടികൂടിയതിന് ശേഷം കഫിയ്യ കെട്ടി മുഖം മറച്ച് മുന്‍പില്‍ ആയുധം നിരത്തിവച്ച് പ്രദര്‍ശിപ്പിക്കുന്ന ഒരു പതിവ് രീതി ഉണ്ട്.എല്ലാ അര്‍ഥത്തിലും കേരളത്തില്‍ അത് ആദ്യം പരീക്ഷിക്കുന്നത് ഒരു പക്ഷെ നാറാത് ആയിരിക്കണം.








[caption id="attachment_41051" align="aligncenter" width="156"]reni റെനി ഐലിന്‍[/caption]








ങ്ങനെ 'ഇറാനിയന്‍ പരിശീലനം മുതല്‍ ഇന്ത്യയിലെ സകല ഭീകര സ്‌ഫോടന കേസുകളുടെയും ഗൂഡാലോചന കേന്ദ്രമായ' നാറാത് കേസിന്റെ വിധി വന്നു. ഒന്നാം പ്രതിക്ക് ഏഴു വര്‍ഷം ബാക്കി മുഴുവന്‍ പ്രതികള്‍ക്കും അഞ്ചു വര്‍ഷം. പിന്നെ 5000രൂപ പിഴയും. സകലത്തിന്റെയും സൂത്രധാരന്‍ എന്ന് പോലീസും മാധ്യമങ്ങളും വിളിചിരുന്ന കമറുദീനെ വെറുതെ വിട്ടു.



narath



uapa ആയതിനാല്‍ മൂന്ന് വര്‍ഷമായി ആര്‍ക്കും ജാമ്യം കിട്ടിയിട്ടില്ല. തൊട്ടടുത് ഏകദേശം 12 വീടുകള്‍ പിന്നെ സ്‌കൂള്‍, പള്ളി ഇവിടങ്ങളില്‍ നിന്നൊന്നും ഒരു സാക്ഷികളും ഇല്ലായിരുന്നു. കിലോ മീറ്ററുകള്‍ക്ക് അപ്പുറത്തുള്ള 3 RSSകാര്‍ മാത്രമാണ് പോലീസിനു അനുകൂലമായ് സാക്ഷി പറഞ്ഞത് (എങ്ങനെ കണ്ടു എപ്പോള്‍ കണ്ടു എന്നൊന്നും uapa ചാര്‍ത്തപ്പെട്ട കേസില്‍ സ്‌പെഷല്‍ കോടതിയിലെ രഹസ്യ വിചാരണയില്‍ പ്രസക്തിയില്ല). 56 സാക്ഷികളില്‍ പോലീസ്തന്നെ പലരെയും ഒഴിവാക്കി. വീടുവച്ചു തരാമെന്നും പണം തരാമെന്നും പറഞ്ഞു പ്രതികളില്‍ ചിലരെ സ്വാധീനിക്കാന്‍ ശ്രമം നടന്നു. NIAയുടെ സ്ഥിരം കലാപാരിപാടിയായ 'മാപ്പ് സാക്ഷി കളി' നാറാത്ത് നടന്നില്ല.

police-terrorismപക്ഷെ എങ്കിലും 21 നിരപരാധികളായ മുസ്ലീം ചെറുപ്പക്കാര്‍ ശിക്ഷിക്കപ്പെട്ടു. ഒരു കാര്യംപ്രതേകം ശ്രദ്ധിക്കുക. ഈ കേസ് പൂര്‍ണമായും പൊലീസിനൊപ്പം ചേര്‍ന്ന് (മണല്‍ മാഫിയക്ക് വേണ്ടി ) കെട്ടിചമക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ആളും അത്പരസ്യമായി പറഞ്ഞ വ്യക്തിയുമാണ് (ഗോപാല്‍ മേനോന്റെ പിന്നീടവര്‍ എന്നെ തേടി വന്നു എന്ന ഡോക്യുമെന്റ്രി കാണുക) മുസ്ലീം ലീഗ് എം എല്‍ എ കെ എം ഷാജി. പക്ഷെ കേസില്‍ സാക്ഷികളാക്കപ്പെട്ട ലീഗുകാര്‍ പോലീസിനുവേണ്ടി സാക്ഷി പറഞ്ഞില്ല.



narath-case



ഒരു സാക്ഷിയെ കാണണം എന്ന് പറഞ്ഞു വിളിപ്പിച്ചിട്ടു ഭീഷണിപെടുത്താന്‍ തുടങ്ങിയപ്പോള്‍ വീട്ടുകാരും പാര്‍ട്ടിക്കാരും സ്‌റ്റേഷനു മുന്നില്‍ സത്യാഗ്രഹം ഇരുന്നാണ് വിട്ടയച്ചത്. ലീഗുകാര്‍ അപ്പോഴാണ് മനസിലാക്കുന്നത് 'ഭരണകൂടഭീകരത ' എന്തെന്ന്; അല്പ്പം എങ്കിലും.പല സാക്ഷികളും കോടതിയില്‍ നിലനില്ക്കില്ല എന്ന് കണ്ടു പോലീസ്തന്നെ ഒഴിവാക്കി. 56 സാക്ഷികളില്‍ 26പേരെമാത്രം വിസ്തരിച്ചു. ഇതില്‍ കേരള പോലീസ്, nia ഉദ്യോഗസ്ഥര്‍ 8, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ 10, ലീഗുകാര്‍ 5 (ഇതില്‍ ഒരാള് ജാബിര്‍; msf ജില്ലാ കമ്മറ്റി അംഗവും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ജുനൈദിന്റെ വീടാക്രമിച്ച കേസിലെ പ്രതിയുമാണ്). 3 പേര് rssകാരാണ് ബാബറിമസ്ജിദ് തകര്‍ക്കാന്‍ കേരളത്തില്‍ നിന്നും പോയ കര്‍സേവ അംഗം നാരായണന്‍ മാസ്റ്റര്‍ . പിന്നെ മുരളീധരന്‍ , ഹരീഷ്. സംഭവം നടന്ന 100 മീറ്റര്‍ ചുറ്റളവില്‍ ഒരാള്‍ പോലും സാക്ഷികള്‍ ഇല്ല. മൂന്നു കാര്യങ്ങള്‍ ആണ് പ്രധാനമായും പോലീസ് ഉന്നയിച്ചത്
1 . ഇറാന്‍ ബന്ധം
2. പണം ഇടപാട്; 90 ലക്ഷം പിടിച്ചെടുത്തു എന്ന്
3. വന്‍ ആയുധ ശേഖരം. പക്ഷെ ഇത് മൂന്നും കോടതിയില്‍ ഉന്നയിക്കാന്‍ nia മെനക്കെട്ടില്ല.

പ്രതികളില്‍ പോസ്റ്റ് ഗ്രാജുവേറ്റ് , mba വിദ്യാര്‍ഥികള്‍അടക്കം അഭ്യസ്തവിദ്യരും ചെറുപ്പക്കാരുമാണ്. മുന്‍പ് പലപ്പോഴും പല UAPA കേസുകളും പരാമര്‍ശിച്ച് എന്റെ മതിലില്‍ എഴുതുമ്പോള്‍ നാറാത്ത് കേസിന്റെ വിധി കാത്തിരിക്കുന്നു എന്ന് ഞാന്‍ പറയാന്‍ പ്രധാന കാരണങ്ങള്‍ മേല്പ്പറഞ്ഞതാണ്. സംഭവത്തിന് ശേഷം കേസിലെ പ്രധാന സ്ഥലമായ കെട്ടിടവും പരിസരവും മാത്രമല്ല, ലീഗുകാരെയും സിപിഎമ്മുകാരെയും അടക്കം കണ്ടിരുന്നു. പക്ഷെ മയ്യില്‍ si സുരേന്ദ്രന്‍ കല്യാടന്‍ പറഞ്ഞ ഒരു വാക്ക് ഒരിക്കലും മറക്കില്ല ' ഹൗ റ്റു ബൈന്‍ഡ് ദ ബോംബ് ' അതാണവിടെ പഠിപ്പിച്ചത് എന്താണതിനു തെളിവ് എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞത് ' കുറെ ചണം കിട്ടി'. തീ പിടിപ്പിക്കാന്‍ വേണ്ടി ഇഷ്ടിക പെട്രോള്‍ നിറച്ച ബക്കറ്റില്‍ മുക്കിവച്ചതും പിടികൂടി എന്ന് കൗമുദി എഴുതി പിന്നെ ഹൈദരാബാദ് മുതല്‍ മുംബൈ വരെയുള്ള സ്‌ഫോടനങ്ങളില്‍ പങ്കുണ്ടെന്നു പറഞ്ഞു അന്വേഷകരും വന്നു. പക്ഷെ തുമ്പ് മാത്രം കിട്ടിയില്ല; അഥവാ മാപ്പ് സാക്ഷിയെ കിട്ടിയില്ല എന്ന് പറയുന്നതാവും കൂടുതല്‍ ശരി.

faking-case-against-muslims



' ഇനി മറ്റൊന്ന് മകന്‍ ചത്താലും മരുമോള്‍ടെ പുലകുളി കൂടാന്‍ കാത്തുനില്ക്കുന്ന 'മതേതരരും തീവ്രവാദ വിരുദ്ധരും' ആയ മുസ്ലീം സംഘടനകളുടെ ഏതോ ഒരു 'ഇന്റര്‍നെറ്റ് ചാനല്‍ ' അന്നത്തെ കണ്ണൂര് പോലീസ് മേധാവി സുകുമാരനെ അഭിമുഖം നടത്തി. ആവേശഭരിതനായി അഭിമുഖം നടത്തുന്ന ആള്‍ 'വസ്തുതാന്വേഷണം നടത്തിയവര്‍ക്കെതിരെ കേസ് കൊടുക്കുമോ സര്‍ 'എന്നുവരെ ചോദിച്ചുകളഞ്ഞു. നിയമ നടപടി സ്വീകരിക്കും എന്ന് മേധാവിയും തട്ടിവിട്ടു. ഞാനും പ്രഫസര്‍ മാക്‌സും ,പോണ്ടിച്ചേരി സുകുമാരനും, വേണുഗോപാലും പിന്നെ മംഗലാപുരത്തെ 'പ്രസ്തുത ' മാസികയിലെ ഒരു പത്ര പ്രവര്‍ത്തകനും ആണ് നാറാത്ത് പോയത്. ഭരണകൂട ഭീകരതയ്ക്ക് വിടുപണി ചെയുന്ന മുസ്ലീം സംഘടന ഒരു കാര്യം ഓര്‍ക്കുക ' കുറച്ചു നാളുകള്‍ക്കു മുന്‍പ് ഒരു കേസില്‍ സുപ്രീം കോടതിയില്‍ നിന്ന് പഴയ രാജന്റെ സംഭവം ഓര്‍മിപ്പിച്ചു കൊണ്ട് സുകുമാരനെതിരെ പരാമര്‍ശം വന്നു.

ഉത്തരേന്ത്യയില്‍ മുസ്ലീം യുവാക്കളെ പിടികൂടിയതിന് ശേഷം കഫിയ്യ കെട്ടി മുഖം മറച്ച് മുന്‍പില്‍ ആയുധം നിരത്തിവച്ച് പ്രദര്‍ശിപ്പിക്കുന്ന ഒരു പതിവ് രീതി ഉണ്ട്.എല്ലാ അര്‍ഥത്തിലും കേരളത്തില്‍ അത് ആദ്യം പരീക്ഷിക്കുന്നത് ഒരു പക്ഷെ നാറാത് ആയിരിക്കണം.




അങ്ങനെ 'ഇറാനിയൻ പരിശീലനം മുതൽ ഇന്ത്യയിലെ സകല ഭീകര സ്ഫോടന കേസുകളുടെയും ഗൂഡാലോചന കേന്ദ്രമായ' നാറാത് കേസിന്റെ വിധി വന്നു. ഒ...

Posted by Reny Ayline on Wednesday, January 20, 2016



Next Story

RELATED STORIES

Share it