malappuram local

നായാട്ടുസംഘത്തിന് തോക്ക് നല്‍കിയ യുവാവ് പിടിയില്‍

എടക്കര: വനംവകുപ്പ് സ്ഥാപിച്ച കാമറകള്‍ മോഷ്ടിച്ച നായാട്ടുസംഘത്തിനു തോക്ക് നല്‍കിയ യുവാവ് പോലിസ് പിടിയില്‍. മരുത വെണ്ടേക്കുംപൊട്ടി മംഗലത്ത് ജോഷി(28) യാണു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ പോലിസിന്റെ പിടിയിലായത്. മരുത മണ്ണുച്ചീനിയില്‍ കടുവ സെന്‍സസ് എടുക്കുന്നതിന്റെ ഭാഗമായി വനംവകുപ്പ് സ്ഥാപിച്ച കാമറ മോഷ്ടിച്ച കേസില്‍ ആറു പേരും നാടന്‍ തോക്ക് എത്തിച്ച മുണ്ട സ്വദേശിയും കഴിഞ്ഞ ദിസം അറസ്റ്റിലായിരുന്നു. വിദേശത്തായിരുന്ന തണ്ടുപാറ ബാവ എന്നയാള്‍ക്ക് തോരപ്പ റിയാസ് മുഖേനയാണു ജോഷി തോക്ക് വിറ്റത്. ഇരുപത്തിയെട്ടായിരം രൂപയ്ക്കായിരുന്നു വില്‍പ്പന. ബാവ വീണ്ടും വിദേശത്തേക്ക് പോയപ്പോള്‍ മുണ്ടയിലെ ചിത്രംപള്ളി ഷാജഹാനെ തോക്ക് സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചു. ഷാജഹാനില്‍ നിന്നു തോക്ക് വാങ്ങി കൈവശം വയ്ക്കാന്‍ ബാവ റിയാസിനോട് പറഞ്ഞിരുന്നു. എന്നാല്‍,  കാമറ കേസ് അനേ്വഷണം നടക്കുന്നതിനാലാണു റിയാസ് തോക്ക് ഷാജഹാനില്‍ നിന്നു വാങ്ങാതിരുന്നത്. കേസില്‍ ഏഴുപേര്‍ അറസ്റ്റിലായതോടെ വിദേശത്തേയ്ക്കു കടക്കാന്‍ യ്യാറെടുക്കുന്നതിനിടയിലാണ് ജോഷി അറസ്റ്റിലായത്. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ ജോഷിയെ റിമാന്‍ഡ് ചെയ്തു. നിലമ്പൂര്‍ സിഐ പി കെ അബ്ദുല്‍ ബഷീര്‍, വഴിക്കടവ് എസ്‌ഐ എം അഭിലാഷ്, എഎസ്മാരായ അജയന്‍, ം അസൈനാര്‍, ിപിഒമാരായ എന്‍ പി സുനില്‍, ടി ബിനോബ്, കെ ജാബിര്‍, പി സി വിനോദ് എന്നിവരടങ്ങിയ സംഘമാണ് ജോഷിയെ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it