malappuram local

നാടൊട്ടുക്കും സെവന്‍സ് ഫുട്‌ബോള്‍ ലഹരിയില്‍; നിസ്സഹായരായി അരീക്കോട്ടുകാര്‍

കൃഷ്ണന്‍ എരഞ്ഞിക്കല്‍

അരീക്കോട്: സന്തോഷ് ട്രോഫി താരം വൈ പി മുഹമ്മത് ശരീഫ് പന്തുരുട്ടിയ അരീക്കോട് ബാപ്പുസാഹിബ് സ്റ്റേഡിയം ഇന്ന് ഫുട്‌ബോള്‍ കളിക്കാര്‍ക്ക് പോലും പ്രവേശനമില്ലാതെ വികസനത്തിന്റെ മറവില്‍ പാതി വഴിയില്‍ അനാഥമായിരിക്കയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരെ സംഭാവന ചെയ്ത അരിക്കോട് കാട്ടുതായ് മൈതാനം.
അന്താരാഷ്ട്ര നിലവാരമുള്ള സ്‌റ്റേഡിയമാക്കുന്നതിന്റെ ഭാഗമായി 2013 ല്‍ ആരംഭിച്ച പ്രവര്‍ത്തി ബന്ധപ്പെട്ടവരുടെ അനാസ്ഥ മൂലം നീണ്ടു പോകുന്നത് അരിക്കോടിന്റെ കല്‍പന്തുകളിക്കാരെ നിരാശരാക്കിയിരിക്കുയാണ്. സമീപ പ്രദേശങ്ങളില്‍  ഫുട്‌ബോള്‍ മല്‍സരം ആവേശം കൊള്ളിക്കുമ്പോള്‍ പോലും ഇന്ത്യയിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് ഫുട്‌ബോള്‍ മല്‍സരം സംഘടിപ്പിച്ചിരുന്ന അരീക്കോട്ടുക്കാര്‍ക്ക് നിസഹയതയോടെ കാഴ്ചക്കാരാവേണ്ട അവസ്ഥയാണിന്ന്.
അരീക്കോട് ഫുട്‌ബോള്‍ മല്‍സരത്തിലൂടെ കണ്ടെത്തിയ പണം ഉപയോഗിച്ച് നിരവധി റിലീഫ് പ്രവര്‍ത്തനങ്ങള്‍ വരെ നടത്തിയിരുന്നതോടൊപ്പം ഫുട്‌ബോള്‍ താരങ്ങളെ വളര്‍ത്തിയെടുക്കുന്നതിന് കുട്ടികള്‍ക്ക് പരിശീലനവും നല്‍കിയിരുന്നു എന്നാല്‍ ഗ്രൗണ്ട് ഉന്നത നിലവാരമുള്ള സിന്തറ്റിക് സ്‌റ്റേഡിയമാക്കുന്നതിന്റെ ഭാഗമായി  പ്രവര്‍ത്തി ആരംഭിച്ചതുമുതല്‍  നാട്ടുക്കാര്‍ക്ക് പ്രവശേനം ഇല്ലാതാകുകയായിരുന്നു.
ഫുട്‌ബോള്‍ മല്‍സരങ്ങളോടൊപ്പം രാഷ്ട്രിയ പാര്‍ട്ടികളുടെ പൊതു പരിപാടികളും കലാപരിപാടികളും നടത്തിയിരുന്ന കാട്ടു തായ് മൈതാനം സ്‌റ്റേഡിയമായി ഉയര്‍ത്തിയതോടെ അരീക്കോടിന്റെ ഫുട്‌ബോള്‍കൂട്ടായമ നഷ്ടപ്പെടുകയും അരീക്കോടിന്റെ യുവത്വം മല്‍സരമില്ലാത്ത അലസ സായഹ്നമായി മാറി. അഞ്ചുകോടിയിലേറെ വിവിധ ഫണ്ടുകളായി നാഷണല്‍ ഗെയിംസ് അതോറിറ്റിയുടെ കീഴില്‍ സിന്തറ്റിക് ട്രാക് നിര്‍മാണത്തിന് ചെലവഴിച്ചതായി രേഖകളില്‍ പറയുന്നു.
2016ല്‍ പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചത്  ഇപ്പോഴും പാതിവഴിയിലാണ്.  പദ്ധതി നീണ്ടു പോയാല്‍ വരുംവര്‍ഷവും സ്‌റ്റേഡിയം കളിക്കാര്‍ക്ക് അന്യമാകുന്ന അവസ്ഥയിലാണ്.
Next Story

RELATED STORIES

Share it