thrissur local

നാടിന്റെ ഐക്യത്തിനും വികസനത്തിനും യുവജന കൂട്ടായ്മകള്‍ അനിവാര്യം

ചാവക്കാട്: നാടിന്റെ ഐക്യത്തിനും വികസനത്തിനും യുവജന കൂട്ടായ്മകള്‍ അനിവാര്യമാണെന്ന് കുന്നംകുളം ഡിവൈഎസ്പി പി വിശ്വംഭരന്‍ പറഞ്ഞു. അണ്ടത്തോട് പുതുതായി ആരംഭിച്ച സ്‌കില്‍ ഗ്രൂപ്പ് ക്ലബ്ബിന്റെ ഓഫീസ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ ആശയ ഭിന്നതകള്‍ മറന്നായിരിക്കണം ഇത്തരം കൂട്ടായ്മകള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും സമൂഹത്തിന് ഗുണം ചെയ്യുന്ന ഫലപ്രദമായ ഇടപെടലുകള്‍ ഈ കൂട്ടായ്മയില്‍ നിന്നും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന രക്തനിര്‍ണ്ണയ കാംപയിനും ഡിവൈഎസ്പി ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് നടന്ന ചികില്‍സാ സഹായ കൈമാറ്റം വടക്കേക്കാട് എസ്‌ഐ ജോഷി നിര്‍വഹിച്ചു. സുഹൈല്‍ അബ്ദുല്ല, ഉസ്മാന്‍ ആനോടിയില്‍, ഷെമീര്‍, അനീഷ്, ജാഫര്‍ ചാലില്‍, അഫ്‌സല്‍, ഷെഫീഖ്, ഫിറോസ്, ഹാഷിം, ബാദുഷ സംസാരിച്ചു. ഭാരവഹികളായി അനീഷ് (പ്രസിഡന്റ്) ജാഫര്‍ ചാലില്‍ (സെക്രട്ടറി), ഹാഷിം, ഫിറോസ് (വൈസ് പ്രസിഡന്റുമാര്‍) അഫ്‌സല്‍, ബാദുഷ (ജോയന്റ് സെക്രട്ടറിമാര്‍) ഷെഫീഖ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it