നഷ്ടമായത് നീതിക്കുവേണ്ടി ശബ്ദിച്ച നേതാവിനെ: ഇ അബൂബക്കര്‍

ന്യൂഡല്‍ഹി: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും  മില്ലി കൗണ്‍സില്‍ വൈസ് പ്രസിഡന്റും വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ വൈസ് പ്രസിഡന്റുമായിരുന്ന മൗലാന അബ്ദുല്‍ വഹാബ് ഖില്‍ജിയുടെ നിര്യാണത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അനുശോചിച്ചു. ഇന്ത്യന്‍ മുസ്‌ലിംകളുടെ നീതിക്കും അവകാശങ്ങള്‍ക്കുമായി പ്രവര്‍ത്തിച്ചിരുന്ന കരുത്തനായ നേതാവിനെയാണ് ഖില്‍ജിയുടെ വിയോഗത്തിലൂടെ സമുദായത്തിന് നഷ്ടമായതെന്ന് ചെയര്‍മാന്‍ ഇ അബൂബക്കര്‍ അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.
നീതി നിഷേധവും അവകാശ ലംഘനങ്ങളും ഉണ്ടായപ്പോഴെല്ലാം ശക്തമായ പ്രതികരണവുമായി അബ്ദുല്‍ വഹാബ് ഖില്‍ജി രംഗത്തെത്തിയിരുന്നു. ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ്, ഓള്‍ ഇന്ത്യാ മില്ലി കൗണ്‍സില്‍ തുടങ്ങിയ മുസ്‌ലിം സംഘടനകളുടെ ഏകോപനത്തിന്, ഖില്‍ജിയുടെ  നേതൃതത്തിലുള്ള  അഹ്‌ലെ ഹദീസ് വഹിച്ച പങ്ക് സ്തുത്യര്‍ഹമാണ്.
പ്രത്യേക വിഷയങ്ങളില്‍ മാത്രം ഒതുങ്ങി പ്രവര്‍ത്തിക്കുകയും സഹോദര സംഘടനകളുമായി അകലം പാലിക്കുകയും ചെയ്തിരുന്ന മറ്റു മുസ്‌ലിം പണ്ഡിതന്‍മാരില്‍ നിന്നു തികച്ചും വ്യത്യസ്തനായിരുന്നു ഖില്‍ജി. മുസ്‌ലിം സമുദായത്തിന്റെ ഐക്യത്തിനുവേണ്ടി നിലകൊള്ളുകയും മറ്റ് മുസ് ലിം സഘടനകളുമായി സഹകരിക്കുകയും ചെയ്തിരുന്ന വിശാലഹൃദയനായിരുന്നു ഖില്‍ജി. പോപുലര്‍ ഫ്രണ്ടുമായി വളരെയധികം സഹകരിച്ചിരുന്ന വ്യക്തിയാണ് അദ്ദേഹം. സംഘടനയുടെ വളര്‍ച്ചയുടെ ഓരോ പടവിലും ഈ പിന്തുണ അദ്ദേഹം വ്യക്തമാക്കിയിരുന്നെന്നും ഇ അബൂബക്കര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it