kozhikode local

നശീദ ഇശല്‍ രാവ്; മാപ്പിളപ്പാട്ട് കുലപതികള്‍ ഒത്തുചേര്‍ന്നു

കാരന്തൂര്‍: റൂബിജൂബിലിയുടെ ഭഗമായി സംഘടിപ്പിച്ച മെഹ്—ഫിലെ നശീദ ഇശല്‍ രാവ് ശ്രവ്യമധുരമായ ഗാനാലാപനങ്ങള്‍കൊണ്ട് ശ്രദ്ധേയമായി. കേരളത്തിലെ മാപ്പിളപ്പാട്ട് ആലാപന, രചന രംഗത്തെ കുലപതികള്‍ അണിനിരന്ന ചടങ്ങാണ് മര്‍കസില്‍ നടന്നത്. മാപ്പിളപ്പാട്ടു ആലാപന രംഗത്ത് കേരളത്തില്‍ പതിറ്റാണ്ടുകളായി ശ്രദ്ധേയനായ എരഞ്ഞോളി മൂസ പ്രായത്തിന്റെ അവശതകള്‍ മാറ്റിവെച്ചു ഇസ്‌ലാമിക ചരിത്രത്തെയും  പാരമ്പര്യത്തെയും കുറിച്ചുള്ള പാട്ടുകള്‍ പാടിയപ്പോള്‍ തിങ്ങി നിറഞ്ഞ സദസ്സ് തക്ബീര്‍ധ്വാനികളോടെയാണ് സ്വീകരിച്ചത്. അറേബിയയില്‍ നിന്നെത്തിയ വിശിഷ്ടാതിഥികള്‍ അറബിക് ഗാനങ്ങള്‍ ആലപിച്ചത് കേള്‍വിക്കാര്‍ക്ക് നവ്യാനുഭവമായി. മാപ്പിളപ്പാട്ട്, ഖവാലി, മദഹ് ഗാനങ്ങള്‍ തുടങ്ങിയവ വേദിയില്‍ അരങ്ങേറി. മാപ്പിള കലാ സാഹിത്യ രംഗത്തെ പ്രശസ്തരായ മൂസ എരഞ്ഞോളി, ബാപ്പു വെള്ളിപ്പറമ്പ്, പക്കര്‍ പന്നൂര്, ഒ എം കരുവാരക്കുണ്ട്, കാനേഷ് പൂനൂര്, ചെലവുര്‍ കെ സി അബൂബക്കര്‍, കോയ കാപ്പാട് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പ്രകാശ് മണ്ണൂര്‍, സിയാഉല്‍ ഹഖ്, എം എ ഗഫൂര്‍, റഷീദ് പുന്നശ്ശേരി, നിയാസ് ചോല, നസീബ് നിലമ്പൂര്‍, ബക്കര്‍ കല്ലോട്, നൗഫല്‍ പാലാഴി, അന്‍വര്‍ അമന്‍, മുബഷിര്‍ പെരിന്താറ്റിരി, അസദ് പന്നൂര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it