നവോദയ അക്കാദമിക് എക്സലന്‍സ് അവാര്‍ഡ്
BY abdul ali1 July 2018 2:32 PM GMT
X
abdul ali1 July 2018 2:32 PM GMT
ദമ്മാം: നവോദയ സാംസ്കാരിക വേദി ഉന്നത വിജയം നേടുന്ന കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയ അക്കാദമിക് എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ദമ്മാം പാരഗണ്‍ ഓഡിറ്റോറിയത്തില്‍ ഇന്ത്യന്‍ സ്കൂള്‍ ചെയര്മാന് സുനില്‍ മുഹമ്മദ് ഉദ്ഘാടനം നിര്‍വഹിച്ചു. കുടുംബവേദി ആക്ടിങ് പ്രസിഡന്റ് അഷ്റഫ് ആലുവ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി രഞ്ജിത് വടകര, ഇന്ത്യന്‍ സ്കൂള്‍ ഭരണസമിതി അംഗം സാദിയ ഇര്ഫാന് ഖാന്, മുന്‍ അംഗം ഇര്ഫാന് ഖാന്, നവോദയ ജനറല്‍ സെക്രട്ടറി എം എം നയീം, രഷ്മി രഘുനാഥ് സംസാരിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ ഇന്ത്യന്‍ സ്കൂളുകളില്‍ നിന്ന് പത്ത്, പന്ത്രണ്ട് ക്ലാസ്സുകളില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ സര്‍വേശ് ശിവാനന്ദം, നിദ ഹരീഷ്, സാറാ ഖാന്, സൈദ് കാഷിഫ് ഹൈദര്‍ റസ്വി, ആഫിയ, സാഖിയ, ഹസ്ന അബ്ദുല്‍ ഹക്കീം, നിഖിത ജോണ്‍, ഫാത്തിമ മുഹമ്മദ് അമിന്‍ എന്നിവരാണ് അവാര്‍ഡുകള്‍ കരസ്ഥമാക്കിയത്. നവോദയ നേതാക്കളായ പ്രദീപ് കൊട്ടിയം, ഇ എം കബീര്‍, പവനന് മൂലക്കീല്‍, സുധീഷ് തൃപ്രയാര്‍, കൃഷ്ണന് കൊയിലാണ്ടി സംബന്ധിച്ചു. രചന ഷാജു, ധനേഷ് പരിപാടിയുടെ അവതാരകരായിരുന്നു.
Next Story
RELATED STORIES
പുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്റെ...
29 March 2024 11:02 AM GMTപട്ടാഴിമുക്ക് അപകടത്തില്‍ നിര്‍ണായക വിവരവുമായി ദൃക്സാക്ഷി
29 March 2024 10:58 AM GMTഒഡീഷയില്‍ പള്ളിക്ക് ബോംബെറിഞ്ഞ കേസില്‍ ഐടിഐ വിദ്യാര്‍ഥി അറസ്റ്റില്‍
29 March 2024 9:24 AM GMT