palakkad local

നവീകരണപ്രവൃത്തി വൈകുന്നു; കരാറുകാര്‍ക്കെതിരേ വിമര്‍ശനം

മണ്ണാര്‍ക്കാട്: നഗരത്തിലെ ദേശീയപാത നവീകരണ പ്രവര്‍ത്തികള്‍ വൈകുന്നതില്‍ കരാറുകാരായ ഊരാലുങ്കല്‍ ലേബര്‍ സൊസൈറ്റിയ്‌ക്കെതിരെ വിമര്‍ശനം. വിവിധ കാരണങ്ങള്‍ പറഞ്ഞ് പദ്ധതി വൈകിപ്പിക്കുകയാണ് ഊരാലുങ്കല്‍ സൊസൈറ്റി അധികൃതര്‍ ചെയ്യുന്നതെന്ന് സഭാംഗങ്ങള്‍ ആരോപിച്ചു. നാട്ടുകല്‍ മുതല്‍ താണാവു വരെയുള്ള നവീകരണ പ്രവര്‍ത്തികളില്‍ മുന്‍ഗണന നല്‍കുന്നത് മണ്ണാര്‍ക്കാട് നഗരത്തിലെ വികസനത്തിനാണ്. എന്നാല്‍ ഇതിനിടയില്‍ എഎസ്പി പട്ടയഭൂമി പ്രശ്‌നം, വാട്ടര്‍ അതോറിറ്റി പൈപ്പ് മാറ്റിസ്ഥാപിക്കല്‍ തുടങ്ങിയവ ബാക്കിയുണ്ട്.
ഇതിന് കാത്ത് നില്‍ക്കാതെ മറ്റു സ്ഥലങ്ങളിലെ പ്രവര്‍ത്തികള്‍ നടത്താന്‍ കഴിയുന്ന കരാറുകാരായ ഊരാളുങ്കറ സൊസൈറ്റി ഇതിന് മുതിരുന്നില്ലെന്ന പരാതിയാണ് സഭയില്‍ ഉയര്‍ന്നത്.
വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതില്‍ ഇനി സാങ്കേതിക തടസ്സങ്ങള്‍ മാത്രമാണ് ബാക്കിയെന്ന് ഉദ്യേഗസ്ഥര്‍ സഭയെ അറിയിച്ചു. പ്രവര്‍ത്തികള്‍ പെട്ടെന്ന് പൂര്‍ത്തീകരിക്കാന്‍ പുതിയ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്ന ജോലിയും ഊരാലുങ്കലല്‍ സൊസൈറ്റിയേയാണ് ഏല്‍പ്പിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ചുള്ള കരാറില്‍ ദേശീയപാത വിഭാഗവും ഊരാലുങ്കല്‍ ലേബ്ര്‍ സൊസൈറ്റിയും ഒപ്പ് വെച്ചിട്ടുണ്ട്.
വാട്ടര്‍ അതോറിറ്റി ചീഫ് എഞ്ചിനീയറുടെ കൂടി അനുമതി ലഭിക്കുന്നതോടെ പ്രവര്‍ത്തികള്‍ ആരംഭിക്കാനാകുമെന്ന് എന്‍എച്ച്  എ ഇ ഷരീഫ് സഭയില്‍ പറഞ്ഞു. നഗരത്തിലെ വികസന പ്രവര്‍ത്തികള്‍ വേഗത്തിലാക്കാന്‍ മുഴുവന്‍ വകുപ്പുകളേയും ഉള്‍പ്പെടുത്തികൊണ്ടുള്ള യോഗം 11ന് വിളിച്ച് ചേര്‍ക്കാനും സഭ തീരുമാനിച്ചു. സഭാംഗം സുബ്രഹ്മണ്യന്റെ അധ്യക്ഷതയിലാണ് താലൂക്ക് സഭ നടന്നത്.
Next Story

RELATED STORIES

Share it