Flash News

നവജാത ശിശുക്കളുടെ വില്‍പ്പന: മിഷനറി ഓഫ് ചാരിറ്റിയില്‍ ജനിച്ച 280 കുഞ്ഞുങ്ങളെ കുറിച്ച് വിവരമില്ല.

നവജാത ശിശുക്കളുടെ വില്‍പ്പന: മിഷനറി ഓഫ് ചാരിറ്റിയില്‍ ജനിച്ച 280 കുഞ്ഞുങ്ങളെ കുറിച്ച് വിവരമില്ല.
X
റാഞ്ചി: ജാര്‍ഖണ്ഡില്‍ നവജാത ശിശുക്കളെ വിറ്റ സംഭവത്തില്‍ അന്വേഷണം നേരിടുന്ന മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ കീഴിലെ സ്ഥാപനങ്ങളില്‍ ജനിച്ച 280 കുഞ്ഞുങ്ങളെ കുറിച്ച് വിവരമില്ല. 2015 മുതല്‍ 18 വരെയുള്ള കാലയളവില്‍ വിവിധ സ്ഥാപനങ്ങളിലായി 450 ഗര്‍ഭിണികളാണുണ്ടായിരുന്നത്.ഇതില്‍ 170 കുഞ്ഞുങ്ങളുടെ ജനന രേഖകള്‍ മാത്രമാണ് അധികൃതരുടെ കൈവശമുള്ളതെന്ന് പോലിസ് പറയുന്നു. ശേഷിക്കുന്ന 280 കുഞ്ഞുങ്ങളെ കുറിച്ചുള്ള വിശദാംശങ്ങളാണില്ലാത്തത്. ഈ രേഖകളിലെ വിവരങ്ങളില്‍ പൊരുത്തമില്ലായ്മയുണ്ടെന്നും പോലിസ് വ്യക്തമാക്കി. അതിനാല്‍ മുഴുവന്‍ ഗര്‍ഭിണികളുടെയും രേഖകള്‍ പരിശോധിക്കുമെന്നും കുഞ്ഞുങ്ങളെ വിറ്റതാണോയെന്ന് അന്വേഷിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.



മിഷനറീസ് ഓഫ് ചാരിറ്റിക്കെതിരേ ഉത്തര്‍ പ്രദേശുകാരായ ദമ്പതികള്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണമാണ് സംഭവം പുറത്തറിയാന്‍ കാരണമായത്. ഇവര്‍ 1,20,000 രൂപ നല്‍കി ഇവിടെ നിന്ന് വാങ്ങിയ കുഞ്ഞിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് യഥാര്‍ഥ അമ്മ രംഗത്തെത്തി. തുടര്‍ന്ന് കുഞ്ഞിനെ യഥാര്‍ഥ അമ്മയ്ക്ക് തന്നെ നല്‍കേണ്ടി വന്നു. ഇതോടെയാണ് ഇവര്‍ ശിശുക്ഷേമ സമിതിക്ക് പരാതി നല്‍കിയത്. കഴിഞ്ഞ മെയ് 14നാണ് നവജാത ശിശുവിനെ വിറ്റതെന്നാണ് ആരോപണം. എന്നാല്‍ ദമ്പതികള്‍ കുട്ടിയെ വിലകൊടുത്തുവാങ്ങിയെന്ന് സമ്മതിച്ചിട്ടില്ല. ആശുപത്രിയില്‍ ചികിത്സക്കായി ചെലവാക്കിയെന്നാണ് പറയുന്നത്.അതേസമയം മിഷണറീസ് ഓഫ് ചാരിറ്റിയുടെ റാഞ്ചി കേന്ദ്രത്തില്‍ കുഞ്ഞുങ്ങളെ വിറ്റ സംഭവങ്ങള്‍ വേറെയും ഉണ്ടായിട്ടുണ്ടെന്നാണ്
ജാര്‍ഖണ്ഡ് ശിശുക്ഷേമ സമിതിയുടെ ആരോപണം.അവിവാഹിതരായ അമ്മമാര്‍ക്കായി മിഷണറീസ് ഓഫ് ചാരിറ്റി സംരക്ഷണ കേന്ദ്രം നടത്തുന്നുണ്ട്.
Next Story

RELATED STORIES

Share it