Idukki local

നവജാതശിശു പരിചരണ സൗകര്യമില്ലാതെ മെഡിക്കല്‍ കോളജ് ; പ്രതിമാസം നടക്കുന്നത് നൂറിലേറെ പ്രസവങ്ങള്‍



ഇടുക്കി :മെഡിക്കല്‍ കോളജില്‍ നവജാതശിശുക്കളുടെ ജീവന്‍ പന്താടുന്നതായി ആക്ഷേപം.ഖഴിഞ്ഞ ദിവസം മതിയായ ചികില്‍സാസൗകര്യമില്ലാത്തതിനാല്‍ നവജാത ശിശു മരിച്ചിരുന്നു.നവജാതശിശുക്കളുടെ പരിചരണത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ആശുപത്രിയില്‍ ഇല്ല. ആശുപത്രിയില്‍ സൗകര്യങ്ങള്‍ ഇല്ലെങ്കിലും പ്രസവത്തിന് എത്തുന്ന സ്ത്രീകളെ ഡോക്ടര്‍ന്മാര്‍ മനുഷ്യത്വം പരിഗണിച്ച് അഡ്മിറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. ഓരോ കേസുകളിലും കുരുന്നുകളുടെ ജീവനുകള്‍ക്ക് വേണ്ടി പോരാടുന്നത് സര്‍വ്വ ദൈവങ്ങളെയും വിളിച്ചാണെന്ന് ജീവനക്കാര്‍ പറയുന്നു.പ്രതിമാസം നൂറിലധികം പ്രസവങ്ങള്‍ നടക്കുന്ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നവജാത ശിശു സംരക്ഷണത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ നാളിതുവരെ ഒരുക്കിയിട്ടില്ല.പ്രസവ റൂമിന് ആവശ്യമായ സ്ഥല സൗകര്യമില്ല ആശുപത്രി വരാന്ത മറച്ചാണ് പ്രസവ റൂം നിര്‍മ്മിച്ചിരിക്കുന്നത്.നഴ്‌സുമാരും ജീവനക്കാരും ആവശ്യത്തിനില്ല.അടിയന്തര സാഹചര്യത്തില്‍ നവജാതശിശുക്കളെ പ്രവേശിപ്പിക്കാനുള്ള ഐ.സി.യൂണിറ്റും അവിടെ പീഡിയാട്രിഷന്റെ സേവനവും ലഭ്യമല്ല. പ്രസവത്തിന് എത്തുന്ന സ്ത്രീകള്‍ക്ക് ആവശ്യമായി വന്നാല്‍ രക്തം നല്‍കാന്‍ സംവിധാനമില്ല.ഇത്തരം ഗുരുതരസാഹചര്യങ്ങളാണ് നേരിട്ടാണ് നിര്‍ധനരായ സ്ത്രീകള്‍ളുടെ പ്രസവം ആശുപത്രിയില്‍ നടക്കുന്നത്.പ്രസവ വേളയില്‍ അത്യാഹിതാവസ്ഥയിലാകുമെന്ന് തോന്നുന്നവരെ കൂടുതല്‍ സമയം കാത്തിരിക്കാതെ റഫര്‍ ചെയ്യുകയാണ്. നിര്‍ധനരായ കുടുംബങ്ങളില്‍ നിന്ന് എത്തുന്ന സ്ത്രീകളും ബന്ധുക്കളും ഇത്തരം സാഹചര്യത്തില്‍ ദുരിതമാണ് നേരിടുന്നത്.ഒരു പീഡിയാട്രിഷന്‍ മാത്രമാണ് ആശുപത്രിയിലുള്ളത് തുടര്‍ച്ചയായ ജോലിഭാരം മൂലം ഡോക്ടര്‍ അവധിയില്‍ പോകുമ്പോള്‍ പീഡിയാട്രിഷന്റെ സേവനം ആശുപത്രിയില്‍ ഉണ്ടാകില്ല. പ്രസവം നടക്കുമ്പോള്‍ നവജാതശിശുക്കളെ പരിശോധിക്കാന്‍ പീഡിയാട്രിഷ്യന്‍ ഇല്ലാത്തത് ശിശുക്കളുടെ ജീവന് അപായ കാരണമാകാറുണ്ട്.ശ്വാസ തടസ്സം,ഹൃദ്രോഹം,മറ്റ് വിവിധ കാരണങ്ങളാല്‍ നവജാത ശിശുക്കള്‍ക്ക് അടിയന്തര പരിചരണം നല്‍കാനുള്ള ഐ.സി യൂണിറ്റ് ഇല്ലാത്തതിനാല്‍ ശിശുക്കളെ കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്ക് റെഫര്‍ ചെയ്യും. ആശുപത്രിയില്‍ ഐ. സി.യു ആംബുലന്‍സ് ഇല്ലാത്തതിനാല്‍ സാധാരണ ആംബുലന്‍സില്‍ ഗുരുതരാവസ്ഥയിലുളള ശിശുക്കളെ കൊണ്ട് പോകാനുമാവില്ല.ഇത് വഴിയില്‍ വെച്ച് ജീവഹാനിക്ക് കാരണമാകുന്നു.കഴിഞ്ഞ ബുധനാഴ്ച്ച നവജാത ശിശുവിന്  ശ്വാസ തടസ്സം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഡോക്ടര്‍ന്മാര്‍ റഫര്‍ ചെയ്‌തെങ്കിലും വഴിമദ്ധ്യ ജീവന്‍ പൊലിയുകയായിരുന്നു. ജില്ലയിലെ മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലും ഇതാണ് അവസ്ഥ.എന്നാല്‍ മറ്റ് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് സമീപം സ്വകാര്യ ആശുപത്രികള്‍ ഉള്ളതിനാല്‍ അടിയന്തര സാഹചര്യങ്ങളില്‍ ശിശുക്കളെ പെട്ടന്ന് അവിടെയ്ക്ക് മാറ്റാന്‍ കഴിയും.എന്നാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് വിദഗ്ധ ചികല്‍സക്ക് കുരുന്നുകളെ എത്തിക്കണമെങ്കില്‍ അറുപത് കിലോമീറ്റര്‍ വനത്തിലൂടെ യാത്രചെയ്ത് തൊടുപുഴയില്‍ എത്തിക്കണം.
Next Story

RELATED STORIES

Share it