നഴ്സുമാരുടെ മിനിമം വേതനം: ഹൈക്കോടതിയുട മധ്യസ്ഥതയില്‍ 26ന് ചര്‍ച്ച
BY midhuna mi.ptk21 Jun 2017 9:49 AM GMT
X
midhuna mi.ptk21 Jun 2017 9:49 AM GMT
തൃശൂര്‍: നഴ്സുമാര്‍ക്ക് മിനിമം വേതനം നിശ്ചയിച്ചു നല്‍കണമെന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷന്(യുഎന്‍എ) നല്കിയ ഹരജിയില്‍ ഹൈക്കോടതി 26ന് ചര്‍ച്ച നടത്തുന്നു. യുഎന്‍എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷയും അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെ യുഎന്‍എ ഭാരവാഹികളും അഡ്വ.മനു ഗോവിന്ദ് മുഖാന്തിരം ഫയല്‍ ചെയ്ത ഹരജിയിലാണ് കോടതിയുടെ അതിവേഗ ഇടപെടല്‍.
നഴ്സുമാരുടെ മിനിമം വേതനം സംബന്ധിച്ച് സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി 2016 ല്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കോടതിയുടെ കൂടി നിരീക്ഷണത്തോടെ ഇത് കഴിഞ്ഞ വര്‍ഷം തന്നെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറുകയും ചെയ്തു. അത് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരാണെങ്കിലും നടപടിയുണ്ടായില്ല. ഇതോടെയാണ് യുഎന്‍എ ഹൈക്കോടതിയെ സമീപിച്ചത്. 26ന് ഹൈക്കോടതിയുടെ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഹരജിക്കാരെയും സ്വകാര്യ ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളെയുമാണ് വിളിച്ചിട്ടുള്ളത്.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT