നരേന്ദ്രമോദിയെ ഇകഴ്ത്തുന്ന ചെന്നിത്തലയുടെ നടപടി അല്‍പത്തം: കുമ്മനം

പത്തനംതിട്ട: ഓഖി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇകഴ്ത്തുന്ന സംസ്ഥാന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നടപടി അല്‍പത്തമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കേണ്ട സന്ദര്‍ഭമാണിത്. ദുരിതബാധിതര്‍ക്ക് ആകാവുന്ന സഹായം എത്തിച്ചുനല്‍കാനാണ് പ്രധാനമന്ത്രി എത്തുന്നത്. ആസമയം സന്ദര്‍ശനത്തെ രണ്ട് കൈയും ഉയര്‍ത്തി സ്വാഗതം ചെയ്ത്, ജനങ്ങള്‍ക്ക് ചെയ്തുകൊടുക്കേണ്ട സഹായങ്ങള്‍ എന്തൊക്കെയെന്ന് വിശദമായി പഠിച്ച് റിപോര്‍ട്ട് കൊടുക്കാനാണ് പ്രതിപക്ഷനേതാവ് ശ്രമിക്കേണ്ട തെന്ന് അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തി ല്‍ ആയിരിക്കണം നിയമസഭയില്‍ ആരോപണം ഉന്നയിക്കേണ്ടത്. മഹാത്മാഗാന്ധി വധത്തില്‍ ആര്‍എസ്എസിനു പങ്കുണ്ടെന്ന വിവാദ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി കുമ്മനം രാജശേഖരന്‍ പറഞ്ഞു. സത്യാവസ്ഥ മനസ്സിലാക്കാതെ സ്വന്തം ഇഷ്ടപ്രകാരം കള്ളംപറയുന്നത് മുഖ്യമന്ത്രിക്ക് യോജിച്ചതല്ല.  ആര്‍എസ്എസിനെ മനപൂര്‍വം കുറ്റപ്പെടുത്താനും പഴിചാരാനും കള്ളപ്രചാരണം നടത്തിക്കൊണ്ടിരിക്കുന്ന സിപിഎമ്മിന്റെ മുഖംമൂടിയാണ് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ മറുപടിയിലൂടെ പിച്ചിച്ചീന്തിയത്. തന്നെ കേട്ടിരുന്ന നിയമസഭാംഗങ്ങളോട് മുഖ്യമന്ത്രി മാപ്പുപറയണം. കേരള രാഷ്ട്രീയത്തില്‍ ഏറ്റവും വലിയ അസഹിഷ്ണുത വച്ചുപുലര്‍ത്തുന്ന പാര്‍ട്ടിയാണ് സിപിഎം. അതുകൊണ്ടാണ് പ്രതിയോഗികളെ വകവരുത്തി ഉന്‍മൂലനം ചെയ്യുന്നത്. അസഹിഷ്ണുത കേരളത്തിലെ ഭരണാധികാരികളുടെ മുഖമുദ്രയായി മാറിയെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it