നരനായാട്ട് നടത്തിയ പോലിസുകാര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കണം
BY fousiya sidheek22 Jun 2017 6:24 AM GMT
fousiya sidheek22 Jun 2017 6:24 AM GMT
അമ്പലപ്പുഴ: പുതുവൈപ്പില്‍ വൃദ്ധരും കുട്ടികളും ഉള്‍പ്പടെയുള്ള തീരദേശ ജനതക്കുനേരെ നരനായാട്ട് നടത്തിയ പോലിസ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി അവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുത്തണമെന്ന് കേരളാ പ്രദേശ് മല്‍സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് എ കെ ബേബി ആവശ്യപ്പെട്ടു. മന്ത്രി പദവിയിലുള്ളവര്‍ ചിലര്‍ പോലിസ് നടപടിയെ വിമര്‍ശിച്ചു രംഗത്തു വന്നിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുന്നതില്‍ ദുരൂഹതയുണ്ട്. തീവ്രവാദ പ്രചരണം നടത്തി ഐഒസിയെ സഹായിക്കാനുള്ള പരിശ്രമം പോലിസ് തുടരുകയാണ്. പുതുവൈപ്പില്‍ എല്‍പിജി പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ ഒരു സമൂഹം ഒന്നാകെ ആശങ്ക ഉയര്‍ത്തുന്ന സാഹചര്യത്തില്‍ കൊച്ചിയിലെ ജനവാസ കേന്ദ്രമല്ലാത്ത മറ്റുസ്ഥലത്തേക്ക് പ്ലാന്റ് മാറ്റി സ്ഥാപിക്കുന്നതിന് ഐഒസി തയ്യാറാകണമെന്നും ഇതിനു സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും ആവശ്യപ്പെട്ടു. പ്രശ്നത്തിനു ശാശ്വത പരിഹാരം കാണാത്ത പക്ഷം സംസ്ഥാന വ്യാപകമായി തീരപ്രദേശത്ത് ശക്തമായ സമരം സംഘടിപ്പിക്കുമെന്നും എ കെ ബേബി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT