നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തുക ഉടന്‍ നല്‍കാന്‍ നടപടി സ്വീകരിക്കും. കേസിലുണ്ടായ വീഴ്ചകള്‍ക്കു കാരണക്കാരായ പോലിസുകാരില്‍ നിന്ന് നഷ്ടപരിഹാരത്തുക ഈടാക്കാനുള്ള സാധ്യത പരിശോധിക്കാനായി നിയമവകുപ്പിനെ ചുമതലപ്പെടുത്തി. കേസന്വേഷണത്തിലെ വീഴ്ച പരിശോധിക്കുന്നതിന് സുപ്രിംകോടതി നിയോഗിച്ച മുന്‍ ജഡ്ജി ഡി കെ ജെയിന്‍ അധ്യക്ഷനായ സമിതിയില്‍ സംസ്ഥാനത്തിന്റെ പ്രതിനിധിയായി മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി അഡ്വ. വി എസ് സെന്തിലിനെ നിയോഗിക്കാനും തീരുമാനിച്ചു.
Next Story

RELATED STORIES

Share it