Flash News

നമസ്‌കരിക്കാന്‍ മറ്റ് സ്ഥലങ്ങളുണ്ടെന്നും,താജ് മഹല്‍ വേണ്ടെന്നും സുപ്രിംകോടതി

നമസ്‌കരിക്കാന്‍ മറ്റ് സ്ഥലങ്ങളുണ്ടെന്നും,താജ് മഹല്‍ വേണ്ടെന്നും സുപ്രിംകോടതി
X

ന്യൂഡല്‍ഹി: താജ്മഹലില്‍ നമസ്‌കാരം നടത്താന്‍ അനുവദിക്കണമെന്ന മുസ്‌ലിം സംഘടനകളുടെ ആവശ്യം സുപ്രീംകോടതി തള്ളി. താജ്മഹല്‍ ഏഴ് ലോകാത്ഭുതങ്ങളില്‍ ഒന്നാണ്. അതിനെ ആ രീതിയില്‍ കാണണം. പ്രാര്‍ത്ഥനയ്ക്ക് മറ്റ് സ്ഥലങ്ങളുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.

താജ്മഹലില്‍ നസ്‌കാരത്തിന് അനുമതി നല്‍കണം എന്നാവശ്യപ്പെട്ട് കാലങ്ങളായി ചില മുസ്‌ലിം സംഘടനകള്‍ രംഗത്തുണ്ടായിരുന്നു. മുസ്‌ലിംകള്‍ക്ക് നമസ്‌കരിക്കാന്‍ സ്ഥലം നല്‍കിയാല്‍ ഹിന്ദുക്കളെയും പ്രാര്‍ത്ഥനയ്ക്ക് അനുവദിക്കണം എന്നാവശ്യപ്പെട്ട് ആര്‍എസ്എസിന്റെ ചരിത്ര വിഭാഗം സംഘടന രംഗത്ത് വന്നത് വിവാദമായിരുന്നു.
Next Story

RELATED STORIES

Share it