നടിയെ ആക്രമിച്ച കേസ്: വിചാരണ അടുത്ത മാസം ഒന്നിലേക്കു മാറ്റി

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പകര്‍ത്തിയെന്ന കേസ് വിചാരണക്കോടതി ആഗസ്ത് ഒന്നിലേക്കു വീണ്ടും മാറ്റി വച്ചു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ പ്രതിഭാഗം വീണ്ടും ആവശ്യപ്പെട്ടു. മുഴുവന്‍ രേഖകളും ലഭിച്ചില്ല, എന്നു പറയാതെ ഏതെല്ലാം രേഖകളാണു വേണ്ടതെന്നു കൃത്യമായി ബോധിപ്പിക്കാന്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിര്‍ദേശിച്ചു. ആറാം പ്രതി കണ്ണൂര്‍ സ്വദേശി പ്രദീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ വിചാരണ ക്കോടതി തള്ളി. അനാവശ്യമായ കാര്യങ്ങള്‍ ഉന്നയിച്ച് പ്രതിഭാഗം കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോവാ ന്‍ ശ്രമിക്കുന്നതായുള്ള വിമര്‍ശനങ്ങള്‍ക്കിടയിലാണു ഇന്നലെ കോടതി കേസ് വീണ്ടും പരിഗണിച്ചത്. കേസില്‍ നിന്ന് ഒഴിവാക്കാന്‍ പ്രതികളായ അഡ്വ. പ്രതീഷ് ചാക്കോ, അഡ്വ. രാജു ജോസഫ് എന്നിവര്‍ നല്‍കിയ ഹരജികളില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാടു തേടി.
നടന്‍ ദിലീപ് പ്രതിയായ കേസിന്റെ വിചാരണയ്ക്കു പ്രത്യേക കോടതി വേണമെന്ന ഇരയായ നടിയുടെ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി.
വനിതാ ജഡ്ജി അധ്യക്ഷയായ കോടതിയില്‍ വിചാരണ നടത്തണമെന്നും സാധ്യമെങ്കില്‍ തൃശൂരിലെ ഉചിതമായ കോടതിയിലേക്കു കേസ് മാറ്റണമെന്നുമാണു ഹരജിക്കാരിയുടെ ആവശ്യം.
Next Story

RELATED STORIES

Share it