palakkad local

നടക്കാവ് റെയില്‍വേ മേല്‍പ്പാലം : കിഫ് ബി ഫണ്ട് അനുവദിക്കാന്‍ മന്ത്രിക്ക് കത്ത് നല്‍കി



പാലക്കാട്: അകത്തേത്തറ നടക്കാവ് റെയില്‍വേ മേല്‍പ്പാല നിര്‍മാണം തുടങ്ങുന്നതിന് കിഫ്ബിയില്‍ നിന്നും അടിയന്തരമായി അനുമതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ്അച്ച്യുതാനന്ദന്‍ എംഎല്‍എ ധനമന്ത്രി തോമസ് ഐസക്കിന് കത്ത് നല്‍കി. േമല്‍പ്പാലത്തിന് ആര്‍ബിഡിസി സമര്‍പ്പിച്ച 38.88 കോടി രൂപയ്ക്കുള്ള വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ടിനുള്ള അന്തിമ അംഗീകാരവും റെയില്‍വെ സ്പാനിന്റെ നിര്‍മാണത്തിനുള്ള സെന്റേജ് തുകയായ 16 ലക്ഷവും കിഫിബി മുഖാന്തരമാണ് കൈമാറേണ്ടത്. കൂടാതെ ഭൂമി ഏറ്റെടുക്കാനുള്ള അനുമതി റവന്യൂ വകുപ്പിന് നല്‍കണം. തിരഞ്ഞെടുപ്പ് കാലയളവില്‍ പൊതുജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കേണ്ടതാണ്. അതിനാല്‍ അകത്തേത്തറ റെയില്‍വെ മേല്‍പ്പാലം യാഥാര്‍ഥ്യമാക്കുവാന്‍ ആവശ്യമായ അനുമതിയും ഫണ്ടും ലഭ്യമാക്കുവാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
Next Story

RELATED STORIES

Share it