palakkad local

നടക്കാവ് റെയില്‍വേ മേല്‍പ്പാല നിര്‍മാണം : കിഫ്ബിയുടെ അനുമതി ലഭിച്ചാല്‍ ഭൂമി ഏറ്റെടുക്കും



മലമ്പുഴ: അകത്തേത്തറ നടക്കാവ് മേല്‍പ്പാലം നിര്‍മാണത്തിന് കിഫ്ബി അന്തിമ അംഗീകാരം നല്‍കിയാലുടന്‍ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ തുടങ്ങാന്‍ ജില്ലാ ഭരണകാര്യാലയത്തിന് നിര്‍ദേശം നല്‍കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. വിസ്അച്ചുതാനന്ദന്‍ എംഎല്‍എനിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. മേല്‍പ്പാലത്തിന്റെ നിര്‍മാണ ചുമതലയുള്ള റോഡ്‌സ് ആന്‍ഡ് ബ്രിജസ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ കിഫ്ബിക്ക് സമര്‍പ്പിച്ച 38.88 കോടിയുടെ വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ടിന് കിഫിബി ഉപാധികളോടെ താത്കാലിക അംഗീകാരം ലഭിച്ചിട്ടുണ്ട്. ഡെപ്പോസിറ്റ് വ്യവസ്ഥയില്‍ നിര്‍മിക്കുന്ന പാലത്തിന്റെ റെയില്‍വെ ട്രാക്കിന് മുകളിലുള്ള സ്പാനിന്റെ നിര്‍മാണ ചെലവ് വഹിക്കേണ്ടത് സംസ്ഥാന സര്‍ക്കാറാണ്.തുടര്‍നടപടികള്‍ക്കായി 16.50 ലക്ഷം സെന്റേജ് ചാര്‍ജായി റെയില്‍വെ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പണം റെയില്‍വെയ്ക്ക് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് ആര്‍ബിഡിസികെകിഫ്ബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഇക്കാര്യങ്ങളില്‍ തീരുമാനമെടുത്ത് അന്തിമ അംഗീകാരം ലഭിക്കുന്നതിന് മുന്‍പ് തന്നെ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ തുടങ്ങാന്‍ അനുമതി ആവശ്യപ്പെട്ട് കിഫ്ബിക്ക് ഏപ്രില്‍ നാലിന് റോഡ്‌സ് ആന്‍ഡ് ബ്രിജസ് കോര്‍പ്പറേഷന്‍ കത്ത് നല്‍കിയതായും വി എസ് അച്ചുതാനന്ദന്‍ എംഎല്‍എ യുടെ ഓഫിസ് അറിയിച്ചു.
Next Story

RELATED STORIES

Share it