നജീബ് ഐഎസില്‍ ചേര്‍ന്നെന്ന വാര്‍ത്തകള്‍ പിന്‍വലിക്കണം: ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ നജീബ് അഹ്മദ് ഐഎസില്‍ ചേര്‍ന്നെന്ന വാര്‍ത്തകള്‍ പിന്‍വലിക്കാന്‍ മാധ്യമങ്ങള്‍ക്ക് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം.
നജീബിന്റെ മാതാവ് ഫാത്തിമ നഫീസ കോടതിയില്‍ ഫയല്‍ചെയ്ത മാനനഷ്ടക്കേസിലാണ് ഉത്തരവ്. ചാനലുകളും പത്രങ്ങളും ഇതുസംബന്ധിച്ച് മുഴുവന്‍ വാര്‍ത്തകളും ലിങ്കുകളും പിന്‍വലിക്കണം. മാധ്യമങ്ങള്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും കോടതി ആവശ്യപ്പെട്ടു. നജീബ് ഐഎസ് വീഡിയോ നിരന്തരം കാണുമായിരുന്നെന്നും സംഘടനയില്‍ ചേര്‍ന്നിരിക്കാമെന്നുമുള്ള വാര്‍ത്തകളായിരുന്നു മാധ്യമങ്ങളില്‍ വന്നത്.
നജീബ് അഹ്മദ് ഐഎസിനെക്കുറിച്ച് വിവരങ്ങള്‍ തേടിയിരുന്നെന്ന് കഴിഞ്ഞവര്‍ഷം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ ഡല്‍ഹി പോലിസ് പറഞ്ഞിരുന്നു.
എബിവിപി പ്രവര്‍ത്തകരുടെ മര്‍ദനത്തെ തുടര്‍ന്നാണ് നജീബിനെ കാണാതായത്. ഇതിനു മുമ്പ് നജീബ് ഐഎസ് നേതാവിന്റെ പ്രസംഗത്തിന്റെ വീഡിയോ കാണുകയായിരുന്നു എന്നാണ് പോലിസിന്റെ കണ്ടെത്തല്‍. തിരോധാനം സംബന്ധിച്ച കേസ് അവസാനിപ്പിക്കാന്‍ സിബിഐക്ക് ഹൈക്കോടതി കഴിഞ്ഞദിവസം അനുമതി നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it