kannur local

നഗരസഭാ മാളിനു തടസ്സം; പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നു

മട്ടന്നൂര്‍: കോടികള്‍ മുടക്കി നിര്‍മിച്ച നഗരസഭ മാളിന് വിലങ്ങുതടിയാവുന്ന പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നു. അടുത്ത മാസത്തോടെ കെട്ടിടം പൊളിച്ചുനീക്കാനാണ് നഗര സഭയുടെ തീരുമാനം. ഇതിനു വേണ്ട എസ്റ്റിമേറ്റ് തയ്യാറാക്കിക്കഴിഞ്ഞു. അപകടത്തിലായ കെട്ടിടത്തിലെ വ്യാപാരികളെ ഒഴിപ്പിച്ച് മാസം നാലായിട്ടും കെട്ടിടം പൊളിച്ചുമാറ്റാത്തതു കാരണം നഗരസഭയ്ക്കു മാസത്തില്‍ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാക്കുന്നത്.
പലരും മാളില്‍ മുറിയെടുത്തെങ്കിലും പഴയ കെട്ടിടം പൊളിച്ചുമാറ്റാത്തതു കാരണം ഇതുവരെ കച്ചവടം തുടങ്ങിയില്ല. കഴിഞ്ഞ നഗരസഭ ഭരണസമിതിയുടെ കാലത്താണ് പഴയ ടാക്‌സി സ്റ്റാന്റില്‍ 7 കോടിയോളം രൂപ മുടക്കി മുന്നുനില കെട്ടിടം പണികഴിപ്പിച്ചത്. നിര്‍മാണം പ്രവര്‍ത്തനം കരാര്‍ കാലാവധിക്കുള്ളില്‍ പൂര്‍ത്തീകരിച്ചെങ്കിലും മാള്‍ തുറന്നുകൊടുക്കാന്‍ മാസങ്ങള്‍ വേണ്ടിവന്നു.
എകദേശം 50ഓളം ഷോപ്പുകളാണ് മാളിനുള്ളില്‍ ഒരുക്കിയത്. എന്നാല്‍ മാള്‍ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞെങ്കിലും മുന്നുപേര്‍ മാത്രമാണ് കച്ചവടം നടത്തുന്നത്. നിലവില്‍ മുറിയെടുത്തവര്‍ പഴയ കെട്ടിടം പൊളിച്ചുമാറ്റിയാല്‍ മാത്രമേ കച്ചവടം നടത്താന്‍ കഴിയുമെന്ന് നഗരസഭ അറിയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it