thrissur local

നഗരസഭാ ജീവനക്കാരന്‍ ഒത്താശ ചെയ്യുന്നതായി പരാതി

കുന്നംകുളം: നഗരസഭ ജീവനക്കാരന്റെ ഒത്താശയോടെ ക്രിമിറ്റോറിയത്തില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നതായി ആരോപണം. നഗരസഭക്ക് കീഴില്‍ കുന്നംകുളം അടുപ്പൂട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ക്രിമിറ്റോറിയത്തില്‍ നഗരസഭ ജീവനക്കാരന്റെ ഒത്താശയോടെ കഞ്ചാവ് ലോബി പ്രവര്‍ത്തിക്കുന്നതായാണ് ആരോപണമുയര്‍ന്നത്.
പൊതുമരാമത്ത്ത് സ്ഥിരം സമതി ചെയര്‍മാന്‍  ഷാജിആലിക്കല്‍ ആര്‍എംപി അംഗം സോമന്‍ ചെറുകുന്ന് എന്നിവരാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. കഴിഞ്ഞ ദിവസം ക്രിമിറ്റോറിയത്തിനുള്ളില്‍ സംഘര്‍ഷം ഉണ്ടായി. സംഭവത്തെ തുടര്‍ന്ന്ക്രിമിറ്റോറിയത്തിന്റെ മുന്‍പിലെ ഗേറ്റ് അക്രമി സംഘം തകര്‍ത്തിരുന്നു. രാവിലെ ഒന്‍പത് മണി മതല്‍ വൈകീട്ട് അഞ്ച് മണി വരെയാണ് ക്രിമിറ്റോറിയത്തിന്റെ പ്രവര്‍ത്തന സമയം എന്നാല്‍ ചുമതലയുള്ള കുന്നംകുളം നഗരസഭയിലെ ജീവനക്കാരന്‍ കഞ്ചാവ് മാഫിയയില്‍ നിന്നും ദിവസവും അഞ്ഞൂറ് രൂപ വീതം വാങ്ങി വൈകീട്ട് അഞ്ച് മണിക്ക് ശേഷവും ക്രിമിറ്റോറിയം തുറന്ന് കൊടുക്കാറുണ്ടെന്ന് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
കഞ്ചാവിന് പുറമെ മദ്യവുംഇവിടെ സൂക്ഷിക്കുന്നുണ്ടെന്ന് പറയുന്നു. ഇവിടുത്തെ ടെക്‌നിഷന്‍ ആയിട്ടാണ് ആരോപണ വീതേയനായ നഗരസഭ ജീവനക്കാരനെ നിയമിച്ചിരിക്കുന്നത്. എന്നാല്‍ ക്രിമിറ്റോറിയത്തിന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചറിയാത്തയാളെയാണ് ഇതിന്റെ അറ്റകുറ്റപണികള്‍ നഗരസഭ നിയോഗിച്ചിരിക്കുന്നതെന്ന് കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി.
ഇയാളെ ക്രിമിറ്റോറിയത്തിന്റെ ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തുകയും നടപടിയെടുക്കുകയും ചെയ്യണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. നഗരസഭയിലെ തെരുവ് വിളക്കുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാരോപിച്ച് കോണ്‍ഗ്രസിലെ  ബിജു സി ബേബിയുടെ നേതൃത്വത്തിലുള്ള കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. വര്‍ഷവും 25 ലക്ഷം രൂപയാണ് സ്ട്രീറ്റ് ലൈറ്റുകളുടെ അറ്റകുറ്റ പണിക്കായി നഗസഭ അനുവദിക്കുന്നത്. ഇത്രയും പണം നഗരസഭയില്‍നിന്നും കൈപ്പറ്റിയിട്ടും ഗുണ നിലവാരം കിറഞ്ഞ ബള്‍ബുകളാണ് വാര്‍ഡുകളില്‍എത്തിക്കുന്നതന്നും ബിജു ആരോപിച്ചു .
അടുത്ത ദിവസം തന്നെ അന്വഷിച്ച് നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതീ രവീന്ദ്രന്‍ പറഞ്ഞു. നഗരസഭപരിധിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി കുടിവെള്ള വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിക്കാനും യോഗം  തീരുമാനിച്ചു.
Next Story

RELATED STORIES

Share it