malappuram local

നഗരസഭാ ചെയര്‍മാന്‍ കള്ളപ്രചാരണം നടത്തുന്നു

പൊന്നാനി: ഒന്നാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ വോട്ടര്‍മാരെ കബളിപ്പിക്കുന്ന സമീപനമാണ് നഗരസഭാ ചെയര്‍മാന്‍ തുടരുന്നതെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. ഇത്തവണ പദ്ധതിയില്‍ പോലുമില്ലാത്ത വീട് അറ്റകുറ്റപ്പണിക്ക് ഫണ്ട് അനുവദിച്ചുതരുമെന്നും എല്ലാ കുടുംബങ്ങള്‍ക്ക് കടലാക്രമണവുമായി ബന്ധപ്പെട്ട് 6 ലക്ഷം രൂപ പാസാക്കി നല്‍കുമെന്നും വീടുകള്‍ കയറി ചെയര്‍മാന്‍ പ്രചാരണം നടത്തുകയാണ്. ഇതിനുപുറമെ ലൈഫ് പദ്ധതിയില്‍ അഴീക്കല്‍ പ്രദേശത്തെ വീടില്ലാത്ത കുടുംബങ്ങള്‍ക്ക് പരിഗണന നല്‍കി ഫഌറ്റ് അനുവദിച്ചിട്ടുണ്ടെന്നും ചെയര്‍മാന്‍ പ്രചാരണം നടത്തുന്നുണ്ട്. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയില്‍ ഒരു വീട് പോലും പാസായിട്ടില്ലെന്ന് വ്യക്തമാവുമ്പോഴാണ് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കുപ്രചാരണം അഴിച്ചുവിടുന്നത്.കഴിഞ്ഞ നാലുവര്‍ഷം സിപിഎം കൗണ്‍സിലര്‍മാര്‍ പ്രതിനിധീകരിച്ചിട്ടും സ്വന്തമായി ഒരു അങ്കണവാടി പോലും നിര്‍മിക്കാന്‍ സാധിക്കാത്തവരാണ് സ്വപ്‌നതുല്യ വാഗ്ദാനം നല്‍കി വോട്ടര്‍മാരെ കബളിപ്പിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് എം പി നിസാര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it