നഗരത്തെ ഞെട്ടിച്ച് വീണ്ടും കവര്‍ച്ച
BY kasim kzm5 March 2018 4:19 AM GMT
kasim kzm5 March 2018 4:19 AM GMT
ആലുവ: നഗരത്തെ ഞെട്ടിച്ച് വീണ്ടും കവര്‍ച്ച. ഒന്നരമാസം മുമ്പ് ആലുവ തോട്ടുംമുഖത്ത് ഒരു വീട്ടില്‍ നിന്നും 100 പവനിലേറെ സ്വര്‍ണം കവര്‍ച്ച ചെയ്ത പ്രതികളെ കണ്ടെത്താന്‍ അന്വേഷണം നടന്നുവരവേയാണ് ആലുവ പട്ടേരിപ്പുറത്ത് മംഗലപ്പിള്ളി റാണി ഫ്രാന്‍സിസിന്റെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെ കവര്‍ച്ച നടന്നത്.
വീടിന്റെ ടെറസിന്റെ വാതില്‍ പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന ശേഷം ഉറങ്ങിക്കിടന്ന റാണിയുടെ മകളുടെ പാദസ്വരവും കഴുത്തിലെ മാലയും ബലംപ്രയോഗിച്ച് പൊട്ടിച്ചെടുക്കുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ എഴുന്നേറ്റപ്പോഴേക്കും ടെറസിലൂടെ തന്നെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പറയുന്നു. മൊത്തം പത്ത് പവനോളം സ്വര്‍ണമാണ് കവര്‍ന്നത്. കവര്‍ന്ന മൊബൈല്‍ ഫോണിലേക്ക് വിളിച്ചപ്പോള്‍ ഒന്നുരണ്ടുതവണ കോള്‍ സ്വീകരിച്ച ശേഷം പിന്നീട് സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലിസ് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും നഗരത്തിലെ വിവിധ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT