palakkad local

നഗരത്തിലെ കവര്‍ച്ച: പ്രത്യേക സംഘം അന്വേഷണം തുടങ്ങും

പാലക്കാട്: കല്‍പ്പാത്തി മേഖലയില്‍ കഴിഞ്ഞ ദിവസം രാത്രി നടന്ന കവര്‍ച്ച ഡിവൈഎസ്പി ജി ഡി വിജയകുമാറിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കും.
സംഭവത്തിന് പിന്നില്‍ ഇതരസംസ്ഥാനക്കാരയ മോഷ്ടാക്കളെന്ന് സംശയിക്കുന്നതായി പോലിസ്. ഒന്നിലേറെ പേര്‍ ഉള്‍പ്പെട്ട സംഘമാവും നിരീക്ഷണത്തിനൊടുവില്‍ മോഷണം നടത്തിയതെന്നാണ് വിലയിരുത്ത ല്‍. നഗരത്തിനുള്ളില്‍ നടന്ന കവര്‍ച്ച പോലിസിനെയും ഞെട്ടിച്ചു. മോഷ്ടാക്കള്‍ തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്.
മോഷണം നടന്ന വീടുകളില്‍ നിന്നും വിരലടയാളം ശേഖരിച്ചിട്ടുണ്ട്. മോഷ്ടിക്കപ്പെട്ട കാര്‍ രക്ഷപ്പെടുന്നതിനായി ഉപയോഗിച്ചതിനുശേഷം എവിടെയെങ്കിലും ഉപേക്ഷിക്കാനുള്ള സാധ്യതയാണ് പോലിസ് കാണുന്നത്.
കല്‍ച്ചട്ടിത്തെരുവിലെയും വെങ്കിടേശ്വര കോളനിയിലെയും പ്രശാന്തിനഗറിലെയും വീടുകളിലാണ് മോഷണം നടന്നത്. വീട്ടുടമസ്ഥര്‍ സ്ഥലത്തെത്തിയാലെ നഷ്ടപ്പെട്ട സാധനങ്ങളുടെ യഥാര്‍ഥ വിവരം ലഭ്യമാവുകയുള്ളു.
ഒരു വീട്ടില്‍ നിന്നുമാത്രം പുതിയ കാര്‍, രണ്ടുലക്ഷത്തോളം രൂപ, 40 ഇഞ്ച് ടിവി, 450 അമേരിക്കന്‍ ഡോളര്‍, 25 പവനോളം സ്വര്‍ണാഭരണങ്ങള്‍, നാലുകിലോയോളം തൂക്കമുള്ള വെള്ളിപ്പാത്രങ്ങള്‍ എന്നിവ കവര്‍ന്നിട്ടുണ്ട്. കല്‍പ്പാത്തിയിലെ കുണ്ടമ്പലത്തിനു സമീപം നിരവധി ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇവിടെ പോലിസ് സാന്നിധ്യം എപ്പോഴും ഉറപ്പാക്കാറുണ്ട്.
Next Story

RELATED STORIES

Share it