palakkad local

നഗരങ്ങളുടെ ശുചീകരണ നിലവാരം: സര്‍വേയില്‍ പങ്കെടുക്കാന്‍ പാലക്കാടും

പാലക്കാട്: ഇന്ത്യയിലെ നഗരങ്ങളുടെ ശുചീകരണ നിലവാരം നിശ്ചയിക്കുന്നതിനും മികച്ച ശുചിത്വ നഗരത്തെ കണ്ടെത്തുന്നതിനുമുള്ള ഭാരത സര്‍ക്കാറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വച്ഛ് സര്‍വേക്ഷണ്‍ 2018 ല്‍ പാലക്കാട് നഗരസഭയും പങ്കെടുക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ പ്രമീളശശിധരന്‍, വൈസ് ചെയര്‍മാന്‍ സി കൃഷ്ണകുമാര്‍ അറിയിച്ചു. നഗരസഭയില്‍ 15 മുതല്‍ 19 വരെയാണ് സര്‍വേ നടക്കുന്നത്. നഗരസഭ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനും 2017 വര്‍ഷത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ രേഖകള്‍, നഗരവാസികളോട് നേരില്‍ ചോദിച്ച് മനസ്സിലാക്കുന്ന ഡയറക്ട് ഒബ്‌സര്‍വേഷന്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി തിരിച്ച് സര്‍വേ നടത്തുന്നത്. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനായി സ്വച്ഛതാ മൊബൈല്‍ ആപ്പിന്റെ ഉപയോഗം പരമാവധി പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനം നല്‍കും. സ്വച്ഛ് സര്‍വേക്ഷണ്‍ 2018ന്റെ ഭാഗമായി നഗരസഭയിലെ ജനങ്ങള്‍ക്ക് ഫീഡ് ബാക്ക് അറിയിക്കുന്നതിന് 1969 എന്ന സൗജന്യ സേവന നമ്പറിലേക്ക് വിളിക്കാവുന്നതും അഭിപ്രായം അറിയിവുന്നതാണ്.
Next Story

RELATED STORIES

Share it