kasaragod local

നഗരം പെരുന്നാള്‍ തിരക്കില്‍; ഗതാഗതകുരുക്കിന് ഇനിയും നടപടിയില്ല



കാസര്‍കോട്: റമദാനിന് പരിസമാപ്തിയായി വന്നെത്തുന്ന ഈദുല്‍ ഫിത്വര്‍ ആഘോഷത്തിന് നാടൊരുങ്ങുന്നു, അതേ സമയം നഗരത്തില്‍ തിരക്ക് വര്‍ധിച്ചതോടെ ഗതാഗതക്കുരുക്കും പതിവായിട്ടുണ്ട്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനില്ലാതെ ഉപഭോക്താക്കള്‍ ദുരിതത്തിലാണ്.  ജില്ലയിലെ കാസര്‍കോട്, കാഞ്ഞങ്ങാട്, കുമ്പള, ഉപ്പള, തൃക്കരിപ്പൂര്‍, ബദിയടുക്ക, മഞ്ചേശ്വരം, മേല്‍പ്പറമ്പ്, പള്ളിക്കര, നീലേശ്വരം, ചെറുവത്തൂര്‍, പടന്ന തുടങ്ങിയ സ്ഥലങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെയും ഇന്നും സ്‌കൂള്‍ അവധിയായതിനാല്‍ കുടുംബ സമേതമാണ് പുതു വസ്ത്രങ്ങളും പെരുന്നാള്‍ വിഭവങ്ങളുമൊരുക്കാനുള്ള സാധനങ്ങള്‍ വാങ്ങാനെത്തിയത്.    റമദാനിലെ അവസാന വാരത്തില്‍ രാത്രി വൈകിയും കടകമ്പോളങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നു.  നിത്യോപയോഗ സാധനങ്ങള്‍ക്ക് അനുദിനം വില കൂടുന്നതിനാല്‍ സാധാരണക്കാര്‍ കടുത്ത ദുരിതത്തിലാണ്.  പഴം പച്ചക്കറി മാര്‍ക്കറ്റുകളിലും വന്‍ വിലക്കയറ്റമാണ് അനുഭവപ്പെടുന്നത്. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ പൊതുവിപണിയില്‍ ബദല്‍ സംവിധാനം ഇല്ലാത്തത് കരിഞ്ചന്തക്ക് കാരണമാവുന്നു.
Next Story

RELATED STORIES

Share it