Flash News

ധോണി എന്ന ഐപിഎല്‍ സ്‌പെഷ്യലിസ്റ്റ്



പൂനെ: ഐപിഎല്‍ 10ാം സീസണിലെ ആദ്യ പ്ലേ ഓഫില്‍ ആതിഥേയരായ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് റൈസിങ്് പൂനെ സൂപ്പര്‍ജയന്റ് ഫൈനലില്‍ പ്രവേശിച്ചപ്പോള്‍ കൂടുതല്‍ കൈയ്യടിയും എംഎസ് ധോണി എന്ന മുന്‍ ഇന്ത്യന്‍ നായകനായിരുന്നു. ട്വന്റിയില്‍ അത്ര വലിയ റെക്കോഡുകളൊന്നും അവകാശപ്പെടാനില്ലാത്ത ധോണി ഐപിഎല്ലില്‍ പുലി തന്നെയാണ്. ഐപിഎല്‍ 10ാം സീസണ്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കെ ധോണിയുടെ ഏഴാമത്തെ ഫൈനല്‍കൂടിയാണിത്. ഐപിഎല്ലില്‍ മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്തതാണ് ഈ റെക്കോഡ്. ഐപിഎല്ലില്‍ ആറ് തവണ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകനായാണ് ധോണി ഫൈനല്‍ കളിച്ചതെങ്കില്‍ ഈ സീസണില്‍ പൂനെയുടെ നായകനായല്ല ധോണി ഫൈനലില്‍ കളിക്കുന്നത്. മുംബൈക്കെതിരായ പ്ലേ ഓഫില്‍ 18 പന്തില്‍ 14 റണ്‍സെന്ന നിലയില്‍നിന്ന് 24 പന്തില്‍ 40 റണ്‍സെന്ന നിലയിലേക്ക് ധോണി ഉദിച്ചുയര്‍ന്നപ്പോള്‍ കൂട്ടിന് അഞ്ച് പടുകൂറ്റന്‍ സിക്‌സറുകളും നിന്നു.2008ലെ ആദ്യ ഐപിഎല്‍ ഫൈനലില്‍ ധോണി നയിച്ച ചെന്നൈ രാജസ്ഥാനോട് തോറ്റു. 2010ല്‍ മുംബൈ ഇന്ത്യന്‍സിനെ ഫൈനലില്‍ തോല്‍പിച്ച് ധോണിയുടെ ചെന്നൈ ചാംപ്യന്മാരായി. 2011ല്‍ രാജസ്ഥാനെ തോല്‍പിച്ച് ചെന്നൈ ചാംപ്യന്മാരായി. 2012 ഫൈനലില്‍ കൊല്‍ക്കത്തയോട് തോറ്റു. 2013 ഫൈനലില്‍ മുംബൈയോട് തോറ്റു. 2015 ഫൈനലിലും മുംബൈയോട് തോറ്റു. 2017 ല്‍ പുനെയ്‌ക്കൊപ്പം ധോണി ഐപി എല്‍ ഫൈനലിന് ഇറങ്ങുന്നു.ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിജ യങ്ങളുള്ള ക്യാപ്റ്റനാണ് ധോണി. 158 മല്‍സരങ്ങളില്‍ നിന്ന് 3551 റണ്‍സാണ് ധോണിയുടെ സമ്പാദ്യം.  ഐപി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, റൈസിങ് പുനെ സൂപ്പര്‍ജയന്റ് എന്നീ രണ്ട് ടീമുകള്‍ക്ക് വേണ്ടിയാണ് ധോണി കളിച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it