malappuram local

ധനലക്ഷ്മിക്കും കുടുംബത്തിനും കൂര വലിച്ചുകെട്ടിയ പ്ലാസ്റ്റിക് പായ

കരുവാരക്കുണ്ട്: കേരള എസ്റ്റേറ്റ് വില്ലേജിലെ ഭൂമി രജിസ്‌ട്രേഷനും, പോക്കുവരവും സ്വീകരിക്കാന്‍ നടപടികളായില്ല. ഇതൊടെ അനുവദിച്ചു കിട്ടിയ സ്ഥലത്ത് വീടു നിര്‍മിക്കാനാവാതെ ധനലക്ഷ്മിയും കുടുംബവും താമസം പ്ലാസ്റ്റിക്ക് പായ വലിച്ചുകെട്ടിയാണ്. ഗ്രാമപ്പഞ്ചായത്തിലെ ആറാം വാര്‍ഡിലെ കണ്ണത്ത് മലവാരത്ത് ആര്‍ത്തലയിലാണ് പട്ടികജാതിയില്‍പ്പെട്ട ധനലക്ഷ്മിയും കുടുംബവും താമസിക്കുന്നത്.
കഴിഞ്ഞ വാര്‍ഷിക പദ്ധതിയില്‍ കാളികാവ് ബ്ലോക്ക് പട്ടികജാതി ഓഫിസില്‍ നിന്ന് വീട് നിര്‍മിക്കാന്‍ മൂന്ന് ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ അറിവിലായ്മ കാരണം അഛന്റെ ഉടമസ്ഥതയിലുള്ള  വീട് പൊളിച്ചുമാറ്റി അവിടെയാണ് ധനലക്ഷ്മി വീട് നിര്‍മാണത്തിനുള്ള തറ നിര്‍മിച്ചത്. ഇനി വീടുപണി പൂര്‍ത്തികരിക്കുന്നതിന് അച്ചന്‍ സ്ഥലം ധനലക്ഷ്മിയുടെ പേരില്‍ രജിസ്‌ട്രേഷേന്‍ ചെയ്തു കൊടുക്കുകയും, പോക്കുവരവ് നടത്തുകയും വേണം.
എന്നാല്‍ കേരള എസ്റ്റേറ്റ് വില്ലേജിലെ 156, 157 ഡിവിഷനിലെ ഭൂമി  രജിസ്‌ട്രേഷനും, പോക്കുവരവും നടത്താന്‍ പാടില്ലെന്ന് കേരള ലാന്റ് റവന്യു ആക്ട് പ്രകാരം തടഞ്ഞുവച്ചിരിക്കുകയാണ്. ഇതോടെ ഭൂമി കൈമാറ്റം ചെയ്യാനോ വീട് നിര്‍മിക്കാനോ കഴിയാത്ത അവസ്ഥയിലാണ് ഈ കുടുംബം.
പ്രായമായ അച്ചനും അമ്മയും മൂന്ന് സഹോദരങ്ങളും അടങ്ങുന്നതാണ് ധനലക്ഷ്മിയുടെ കുടുംബം. ധനലക്ഷ്മിയുടെ ഭര്‍ത്താവ് വിജയഭാസ്‌ക്കര്‍ കഴിഞ്ഞ വര്‍ഷം മരണപ്പെടുകയും ചെയ്തു. ധനലക്ഷ്മി കൂലിവേല ചെയ്താണ് ഈ കുടുംബത്തെ സംരക്ഷിക്കുന്നത്. പുതിയ വീട് നിര്‍മിക്കുന്നതിനായി നിലവില്‍ ഉണ്ടായിരുന്ന വീട് പൊളിച്ചതോടെ ഈ കുടുംബം ഇപ്പോള്‍ താമസിക്കുന്നത് അയല്‍ക്കാരുടെ വീടിനോട് ചേര്‍ന്ന പ്ലാസ്റ്റിക്ക് കുരയിലാണ്.
Next Story

RELATED STORIES

Share it