ധനമന്ത്രി അവതരിപ്പിച്ചത് ജനങ്ങളെ കബളിപ്പിക്കുന്ന ബജറ്റാണെന്ന് ചെന്നിത്തല
BY Jesla JSL2 Feb 2018 12:51 PM GMT
X
Jesla JSL2 Feb 2018 12:51 PM GMT
തിരുവനന്തപുരം: ബജറ്റിനെതിരേ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ചത് ജനങ്ങളെ കബളിപ്പിച്ച ബജറ്റാണെന്ന് ചെന്നിത്തല പറഞ്ഞു.
നാലായിരം കോടി കയ്യില്‍ വെച്ച് 50000 കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ച് നാട്ടില്‍ വികസനം നടക്കുന്നുവെന്ന പ്രതീതി സൃഷ്ടിച്ച് ആളുകളെ കബളിപ്പിക്കുന്ന സമീപനമാണ് ധനകാര്യമന്ത്രി ചെയ്തുകൊണ്ടിരിക്കുന്നത്. ധനമന്ത്രി ബജറ്റിന് പുറത്താണ് എല്ലാ വികസനപ്രവര്‍ത്തനവും നടത്തുന്നത്. കിഫ്ബിക്ക് ബജറ്റുമായി യാതൊരു ബന്ധമില്ല. ഇത്തവണയും കിഫ്ബിയെ ആശ്രയിച്ചുള്ള ബജറ്റായേ ഇതിനെ കാണാനാകൂ.
50000 കോടി രൂപയുടെ പദ്ധതിയാണ് കിഫ്ബിയില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പണം കൊടുത്തത് 335.6 കോടിരൂപ മാത്രമാണ്. കൊട്ടിഘോഷിക്കുന്ന കിഫ്ബിയുടെ പക്കലുള്ള പണം കഷ്ടിച്ച് നാലായിരം കോടിരൂപ മാത്രമാണ്. നടക്കാതെ പോയ പ്രഖ്യാപനങ്ങള്‍ക്ക് കഴിഞ്ഞ തവണ എംടിയെയാണ് കൂട്ടുപിടിച്ചതെങ്കില്‍ ഇത്തവണ സുഗതകുമാരി മുതല്‍ ബാലാമണിയമ്മ വരെയുള്ളവരേ കൂട്ടുപിടിച്ചിരിക്കുകയാണ്.
നിയമനനിരോധനം ഔദ്യോഗികമായി പ്രഖ്യാപിച്ച ധനകാര്യമന്ത്രിയാണ് തോമസ് ഐസക്കെന്നും ചെന്നിത്തല പറഞ്ഞു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT