thrissur local

ധനകാര്യസ്ഥാപനങ്ങള്‍ ഈടാധാരങ്ങള്‍ ഉടന്‍ തിരികെ നല്‍കണമെന്ന്‌

നാട്ടിക: കമ്മീഷന്‍ ശുപാര്‍ശ നല്‍കിയിട്ടും മല്‍സ്യത്തൊഴിലാളി കടാശ്വാസം ലഭിക്കാത്ത 7 അപേക്ഷകര്‍ക്ക് കടാശ്വാസ തുക ഒരു മാസത്തിനുളളില്‍ അനുവദിച്ച് നല്‍കാന്‍ സംസ്ഥാന മല്‍സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
നാട്ടിക പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംങിലാണ് കമ്മീഷന്റെ ഉത്തരവ്. കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി എസ് ഗോപിനാഥന്‍, അംഗം കൂട്ടായി ബഷീര്‍ പങ്കെടുത്തു. മരണപ്പെട്ട മല്‍സ്യത്തൊഴിലാളിയുടെ പേരിലുളള വായ്പയ്ക്ക് കടാശ്വാസ തുക ലഭിച്ച സാഹചര്യത്തില്‍ ഈട് ആധാരം അവകാശികള്‍ക്ക് നല്‍കാന്‍ പൂവത്തുംകടവ് ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കിനോട് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
ഇതേ സാഹചര്യത്തില്‍ നാട്ടിക ഫര്‍ക്ക സഹകരണ ബാങ്കിനോടും ഈട് ആധാരം അവകാശികള്‍ക്ക് നല്‍കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
സാങ്കേതിക വാദത്തിന്റെ പേരില്‍ കടാശ്വാസം നിഷേധിച്ച കേസുകളില്‍ കഴിഞ്ഞ അദാലത്തിലെ ഉത്തരവിന്മേല്‍ അടിയന്തിര നടപടിക്ക് സഹകരണ ജോയിന്റ് രജിസ്ട്രാറോട് കമ്മീഷന്‍ ഉത്തരവിട്ടു.
കടാശ്വാസം ലഭിച്ചിട്ടും കടക്കണക്ക് അവസാനിപ്പിക്കാതെ ഈടാധാരം തിരികെ നല്‍കാത്ത കൊടുങ്ങല്ലൂര്‍ ഹൗസിംഗ് സഹകരണ സംഘത്തിനെതിരെയുളള പരാതി സംഘം പ്രതിനിധിയുടെ അഭാവത്തില്‍ മാറ്റി. സംഘവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുളള കേസില്‍ ഇടപെടല്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സിലിങ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.  വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട 25 കേസുകള്‍ പരിഗണിച്ചു.
Next Story

RELATED STORIES

Share it