Flash News

ദ്രവീകരിച്ച നൈട്രജന്‍ ഐസ്‌ക്രീമും ശീതളപാനീയങ്ങളും നിരോധിച്ചു

ദ്രവീകരിച്ച നൈട്രജന്‍ ഐസ്‌ക്രീമും ശീതളപാനീയങ്ങളും നിരോധിച്ചു
X


തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ കുട്ടികളെയും യുവാക്കളേയും ലക്ഷ്യമാക്കി ദ്രവീകരിച്ച നൈട്രജന്‍ ഉപയോഗിച്ച് ഐസ്‌ക്രീമുകളും ശീതളപാനീയങ്ങളും അടക്കമുള്ള ഭക്ഷ്യവസ്തുക്കളും വില്‍ക്കുന്നതായി സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്ന് ഇത്തരം വസ്തുക്കള്‍ നിര്‍മിക്കുന്നതും വിതരണം ചെയ്യുന്നതും സംഭരിക്കുന്നതും വില്‍പന നടത്തുന്നതും സംസ്ഥാനത്തുടനീളം നിരോധിച്ചുകൊണ്ട് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എംജി രാജമാണിക്യം ഉത്തരവിട്ടു.
ദ്രവീകരിച്ച നൈട്രജന്‍ ഉപയോഗിച്ച് നിര്‍മിച്ച ഐസ്‌ക്രീമും ശീതളപാനീയങ്ങളും ഉപയോഗിക്കുമ്പോള്‍ വായില്‍ നിന്ന് ക്രമാതീതമായ പുകയും തണുപ്പും അനുഭവപ്പെടുന്ന അവസ്ഥയാണുള്ളത്. ഇത് കുട്ടികളേയും യുവാക്കളേയും ആകര്‍ഷിക്കുകയും മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടവരികയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കുന്നതിനും പൊതുജനാരോഗ്യം മുന്‍നിര്‍ത്തിയുമാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കും.
ഇത്തരം പാനീയങ്ങളും മറ്റും വില്‍പനനടത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ടോള്‍ഫ്രീ നമ്പരായ 18004251125 ലേക്കും ജില്ലാ ആസ്ഥാനങ്ങളായ തിരുവനന്തപുരം 8943346181, കൊല്ലം 182, പത്തനംതിട്ട 183, ആലപ്പുഴ 184, കോട്ടയം 185, ഇടുക്കി 186, എറണാകുളം 187, തൃശ്ശൂര്‍ 188, പാലക്കാട് 189, മലപ്പുറം 190, കോഴിക്കോട് 191, വയനാട് 192, കണ്ണൂര്‍ 193, കാസര്‍ഗോഡ് 194 എന്നീ നമ്പരുകളിലേക്കും മൊബൈല്‍ വിജിലന്‍സ് സക്വാഡ് തിരുവനന്തപുരം 8943346195, വിജിലന്‍സ് സ്‌ക്വാഡ് എറണാകുളം 196, വിജിലന്‍സ് സ്‌ക്വാഡ് കോഴിക്കോട് 197 എന്നീ നമ്പരുകളിലും അറിയിക്കേണ്ടതാണ്.

Next Story

RELATED STORIES

Share it