kozhikode local

ദേശീയ റോഡ് സുരക്ഷാ വാരാചരണംനോണ്‍ ഹോണ്‍ ഡേ ആചരിച്ചു

വടകര: ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി നോണ്‍ ഹോണ്‍ ഡേ ആചരിച്ചു. മോട്ടോര്‍ വാഹനവകുപ്പ്, എയ്ഞ്ചല്‍സ്, ആശ ഹോസ്പിറ്റല്‍, മോട്ടോര്‍ ഡ്രൈവിങ് സ്‌കൂള്‍ അസോസിയേഷന്‍ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ദിനാചരണത്തിന്റെ ഭാഗമായി അഞ്ചുവിളക്കു ജങ്ഷനില്‍ നിന്ന് ആരംഭിച്ച റാലി സികെ നാണു എംഎല്‍എ  ഫഌഗ് ഓഫ് ചെയ്തു. തഹസില്‍ദാര്‍ പികെ സതീഷ്‌കുമാര്‍, മോട്ടോര്‍ വാഹനവകുപ്പ് മേധാവികള്‍, അസാപ്പ് വിദ്യാര്‍ഥികള്‍, എയ്ഞ്ചല്‍സ് വളണ്ടിയര്‍മാര്‍ എന്നിവര്‍ റാലിയില്‍ അണിചേര്‍ന്നു.പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന സമാപന ചടങ്ങ് സികെ നാണു എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ജോയിന്റ് ആര്‍ടിഒ എന്‍ സുരേഷ് അധ്യക്ഷത വഹിച്ചു. ശബ്ദമലിനീകരണം കൊണ്ടുണ്ടാവുന്ന ആരോഗ്യ പ്രശ്‌നം സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണം നടത്തി. വാഹനങ്ങളില്‍ നോണ്‍ ഹോണ്‍ സ്റ്റിക്കറുകള്‍ പതിച്ചു. എംവിഐ കെ രാകേഷ്, ഡോ.കെഎം അബ്ദുള്ള, പിപി രാജന്‍, കെ ചന്ദ്രന്‍ സംസാരിച്ചു. കാലത്ത് പുതിയാപ്പ് ഡ്രൈവിങ് സ്‌കൂള്‍ ഗ്രൗണ്ടില്‍ മനുഷ്യമതില്‍ തീര്‍ത്തു. ആര്‍ടിഒ വിവി മധുസൂദനന്‍ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. വടകരയിലെ വിവിധ ഭാഗങ്ങളില്‍ എയ്ഞ്ചല്‍സ് വോളന്റിയര്‍മാര്‍ റോഡ് ഷൊയും റോഡ് സുരക്ഷാ പ്രചാരണവും നടത്തി. പിപി സത്യനാരായണന്‍, കെകെ ബാബുരാജ്, പി ഹംസ, കെ പ്രേമദാസന്‍, ശിവദാസ് കല്ലാച്ചി, പി സംഫ്രോജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it