ദേശീയ ഭീകരവാദ വിരുദ്ധ കേന്ദ്രം രൂപീകരിക്കണമെന്ന് പാര്‍ലമെന്ററി സമിതി

ന്യൂഡല്‍ഹി: ഭീകരവാദ ആക്രമണങ്ങള്‍ തടയാനും ആക്രമണ സന്ദര്‍ഭങ്ങളില്‍ വിവിധ സുരക്ഷാ സേനകളെ സംയോജിപ്പിച്ച് പ്രതിരോധം സൃഷ്ടിക്കുന്നതിനുമായി ദേശീയ ഭീകരവാദ വിരുദ്ധ കേന്ദ്രം രൂപീകരിക്കണമെന്ന് പാര്‍ലമെന്ററി സമിതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കേന്ദ്രത്തിന്റെ നിര്‍മാണത്തിനായി അഭ്യന്തരമന്ത്രാലയം മേല്‍നോട്ടം വഹിക്കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഭീകരവാദത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തണം. അകത്തുനിന്നും പുറത്തുനിന്നുമുള്ള ആക്രമണങ്ങളെ ഫലപ്രദമായി തടയാനാവണം. തീവ്ര ഇടതുപക്ഷത്തിന്റെ ആക്രമണങ്ങളെയും തടയാനാവാണം. എന്‍ഐഎ, ഐബി, എന്‍എസ്ജി തുടങ്ങിയ ഏജന്‍സികള്‍ നമുക്കുണ്ട്. എന്നാല്‍, ഈ ഏജന്‍സികളുടെയെല്ലാം ഏകോപനത്തിനായി  ഭീകരവാദ വിരുദ്ധ കേന്ദ്രം നിര്‍മിക്കണം. മുംബൈ ആക്രമണങ്ങള്‍ പോലുള്ളവ തടയാന്‍ ഇത്തരം കേന്ദ്രങ്ങള്‍ അനിവാര്യമാണ്.
കേന്ദ്രത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായം തേടണമെന്നും രാജ്യസഭയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it