ernakulam local

ദേശീയ പുരസ്‌കാരം നിഷേധിച്ചത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന്

കാക്കനാട്:  എറണാകുളം ജില്ലാ പഞ്ചായത്തിന് അര്‍ഹതപ്പെട്ട ദേശീയ പുരസ്‌കാരം നിഷേധിച്ചത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാസനല്‍ പറഞ്ഞു.  പഞ്ചായത്തു ഡയറക്ടറുടെ അറിവോടെയാണ് കള്ളകളി നടന്നിട്ടുള്ളതെന്നും അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ മൂന്നു വര്‍ഷം മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയത് എറണാകുളം ജില്ലാ പഞ്ചായത്താണ്. വാര്‍ഷിക പദ്ധതി ചിലവഴിച്ചതിന്റെ മാത്രം അംഗീകാരമല്ല ഇത്.
ഗ്രാമസഭകളും യോഗങ്ങളും   ചേര്‍ന്നതുള്‍പ്പെടെ എല്ലാ രംഗത്തും മികവു പുലര്‍ത്തിയതായി കണ്ടെത്തിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കു ന്നത്. ഇത്തവണയും ദേശീയ പുരസ്‌കാരം നേടണമെന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തംഗങ്ങളും, ജീവനക്കാരും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് 84.93 ശതമാനത്തിലെത്താന്‍ കഴിഞ്ഞത്. പെസഹ വ്യാഴം, ദുഃഖവെള്ളി മറ്റു ഒഴിവു ദിവസങ്ങള്‍ ഉള്‍പ്പെടെ ജീവനക്കാര്‍ ഓഫിസിലെത്തി അവരുടെ ജോലികള്‍ യഥാസമയം പൂര്‍ത്തീകരിച്ച് നേടിയതാണിത്.
പദ്ധതി നിര്‍വഹണം 80 ശതമാനത്തിലധികം കൈവരിച്ച പുരസ്‌കാരത്തിന്  അര്‍ഹരായ മൂന്നു ജില്ലാ പഞ്ചായത്തുകളില്‍ എറണാകുളം   ജില്ലാ പഞ്ചായത്തും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പഞ്ചായത്ത് ഡയറക്ടറുടെ  കത്ത് ലഭിച്ചിട്ടും അത് നിഷേധിച്ചതില്‍ ജില്ലാ പഞ്ചായത്തിലെ പ്രതി പക്ഷ അംഗങ്ങളും പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്ന് വൈസ് പ്രസിഡന്റ് അബ്ദുള്‍ മുത്തലിബ് പറഞ്ഞു.
വകുപ്പു മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട് മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഇതുസംബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തില്‍   പ്രസിഡന്റും വൈസ് പ്രസിഡന്റും പറഞ്ഞു. അതിനു ശേഷം ഏത് രീതിയില്‍ പ്രതികരിക്കണമെന്ന് തീരുമാനിക്കുമെന്നും അവര്‍ വ്യക്തമാക്കി.
പദ്ധതി നിര്‍വഹണം നടത്തി           മാര്‍ച്ച് 31ന് നല്‍കിയ ബില്ല് പ്രകാരമാണ് ചില വഴിച്ചതിന്റെ കണക്ക് വിലയിരുത്തുന്നത്. അതു പ്രകാരം 84.93 ശതമാനം എറണാകുളം ജില്ലാ പഞ്ചായത്ത് ചില വഴിച്ചിട്ടുണ്ട്. അതിന് തൊട്ടുപിന്നാലെ 84.37 കൊല്ലം, 81.58 കണ്ണൂര്‍  ജില്ലാ പഞ്ചായത്തുകളുമാണ്. അതെല്ലാം അവഗണിച്ചാണ് നാലാം സ്ഥാനത്തെത്തിയ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് പുരസ്‌കാരം നല്‍കിയതെന്നും അവര്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്തു പ്രസിഡന്റുമാരുടെ ചേമ്പേഴ്‌സ് പ്രസിഡന്റാണ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മധു, സെക്രട്ടറി എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനലുമാണ്.
Next Story

RELATED STORIES

Share it