Flash News

ദേശീയ പാത വികസനം:മലപ്പുറത്ത് സംഘര്‍ഷം,പോലീസ് വീട്ടില്‍ കയറി മര്‍ദ്ദിച്ചു

ദേശീയ പാത വികസനം:മലപ്പുറത്ത് സംഘര്‍ഷം,പോലീസ് വീട്ടില്‍ കയറി മര്‍ദ്ദിച്ചു
X


മലപ്പുറം:മലപ്പുറം ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള സര്‍വേക്കിടെ എആര്‍ നഗറിലും വേങ്ങരയിലും സംഘര്‍ഷം. സര്‍വേക്കെതിരെ പ്രതിഷേധിച്ചവരെ പോലീസ് വീട്ടില്‍ കയറി മര്‍ദ്ദിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെയും പോലീസിന്റെ മര്‍ദ്ദനമുണ്ടായി. സംഘര്‍ഷത്തിനിടെ ഒരു പെണ്‍കുട്ടി തളര്‍ന്നു വീണു. സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടയുകയായിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് പ്രതിഷേധക്കാര്‍ക്കുനേരെ ലാത്തി വീശി. ഗ്രനേഡും, കണ്ണീര്‍വാതകവും പ്രയോഗിച്ചു. പിന്നീട് വീടുകള്‍ കയറി പോലീസ് മര്‍ദ്ദിക്കുകയായിരുന്നു. പ്രതിഷേധക്കാര്‍ റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് തീയിട്ടു. കല്ലും കുപ്പിച്ചില്ലുമുട്ട് ഗതാഗതം തടസപ്പെടുത്തി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുയാണ്. സംഘര്‍ഷം ശക്തമായതോടെ കനത്ത സുരക്ഷാ സന്നാഹത്തോടെയാണ് സര്‍വേ നടപടികള്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്നത്. കോഴിക്കോട്-തൃശൂര്‍ ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു.
Next Story

RELATED STORIES

Share it