kannur local

ദേശീയ ജലപാത കോര്‍പറേറ്റ് തട്ടിപ്പ്: സി ആര്‍ നീലകണ്ഠന്‍

പാനൂര്‍: പരിസ്ഥിതി ആഘാത പഠനവും സാമൂഹിക-സാമ്പത്തിക പ്രത്യാഘാത പഠനവും നടത്താതെയുള്ള ദേശീയ ജലപാതാ പദ്ധതി കോര്‍പറേറ്റ് തട്ടിപ്പാണെന്ന് ദേശീയ ജലപാത (3) പരിസ്ഥിതി സംരക്ഷണ സമിതി  ചെയര്‍മാന്‍ സി ആര്‍ നീലകണ്ഠന്‍. ആലുവ മുതല്‍ കാസര്‍കോട് വരെയുള്ള ജലപാതാവിരുദ്ധ പ്രക്ഷോഭ സമിതികള്‍ സംയുക്തമായി പാനൂര്‍ സുമംഗലി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജനകീയ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജലപാതാ പദ്ധതി പാരിസ്ഥിതിക അഭയാര്‍ഥികളെ സൃഷ്ടിക്കും. ഉള്‍നാടന്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് ഉപജീവനമാര്‍ഗം നഷ്ടപ്പെടും. അപൂര്‍വ ഇനത്തില്‍പ്പെട്ട ജലജീവികളുടെ നാശത്തിനും കാരണമാവും.  വ്യാവസായിക സ്ഥാപനങ്ങളോ, വന്‍കിട വ്യാപാര സ്ഥാപനങ്ങളോ ഇല്ലാത്ത കേരളീയ സാഹചര്യത്തില്‍ ഈ പദ്ധതി അനുയോജ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടി പി രാജന്‍ അധ്യക്ഷനായി.
അഡ്വ. ഹരീഷ് വാസുദേവന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രഭാഷണം നടത്തി. പ്രഫ. ശോഭീന്ദ്രന്‍, തായാട്ട് ബാലന്‍, ഏലൂര്‍ ഗോപിനാഥ്, ഇ മനീഷ്, കെ പി എ റഹീം, ഭാസ്‌കരന്‍ വെള്ളൂര്‍, പൈലി വാത്യാട്ട്, അശ്‌റഫ് പൂക്കോം, ലൈല റഷീദ്, പള്ളിപ്രം പ്രസന്നന്‍, പി പി അബൂബക്കര്‍, കെ പി ചന്ദ്രാംഗദന്‍, എം പി പ്രകാശന്‍, പി സുമ, എടച്ചോളി ഗോവിന്ദന്‍, വി പി പ്രേമന്‍, കെ പി സഞ്ജീവ് കുമാര്‍, കെ എം അശോകന്‍,  ഷംസുദ്ദീന്‍ കോഴിക്കോട്, രാജീവന്‍ വടകര, അരവിന്ദാക്ഷന്‍ ഒറ്റപ്പാലം, പ്രകാശന്‍ ചോമ്പാല്‍, കെ കെ ചാത്തുകുട്ടി, ശ്രീനിവാസന്‍ നെല്ലിയാട്ട് സംസാരിച്ചു.
Next Story

RELATED STORIES

Share it