palakkad local

ദേശീയ കൊതുകുജന്യരോഗ നിയന്ത്രണ പദ്ധതി: ഡെങ്കിപ്പനി പ്രതിരോധ ദിനാചരണം നടത്തി

നെല്ലിയാമ്പതി: ദേശീയ കൊതുകുജന്യരോഗ നിയന്ത്രണ പരിപാടി ജാഗ്രത 2018—യുടെ ഭാഗമായി സംസ്ഥാന ആരോഗ്യവകുപ്പിന്റെയും നെല്ലിയാമ്പതി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നെല്ലിയാമ്പതിയില്‍ ദേശീയ ഡെങ്കിപ്പനി പ്രതിരോധ ദിനാചരണ സെമിനാറും കൊതുകു നശീകരണ സന്ദേശ റാലിയും നടത്തി.
ദേശീയ ഡെങ്കിപ്പനി പ്രതിരോധ ദിനാചരണ ബോധവല്‍കരണ സെമിനാര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെംബര്‍ സെന്തില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇന്‍-ചാര്‍ജ് കെ ഷിബു അധ്യക്ഷത വഹിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജെ ആരോഗ്യം ജോയ്‌സണ്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി എ ബിനു, ജൂനിയര്‍ പബ്ലിക് നേഴ്‌സ് ആര്‍ രത്‌നകുമാരിയും ബോധവല്‍കരണ ക്ലാസെടുത്തു. സെമിനാറിനെ തുടര്‍ന്ന് കൂനംപാലം പ്രദേശത്ത് വാര്‍ഡ് മെംബര്‍മാര്‍ പൊതുജനാരോഗ്യപ്രവര്‍ത്തകര്‍, അംഗനവാടി ഉദ്യോഗസ്ഥര്‍, സന്നദ്ധസംഘടന പ്രവര്‍ത്തകര്‍, കൗമാരകുട്ടികള്‍, തൊഴിലുറപ്പു ജോലിക്കാര്‍, പ്രദേശവാസിക ള്‍ എന്നിവരുടെ പങ്കാളിത്തത്തോടെ കൊതുകുനശീകരണ സന്ദേശറാലിയും നടത്തി. സോഷ്യല്‍ വര്‍ക്കര്‍ വിദ്യ കൂനംപാലം, ഐസിഡിഎസ് വര്‍ക്കര്‍മാരായ ഗിരിജ നന്ദന്‍, കദീജ, ഹാജിറ നേതൃത്വം നല്‍കി. പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ഇന്‍ചാര്‍ജ് പി രഞ്ജിനി, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് സി ശ്രുതി സംസാരിച്ചു.
Next Story

RELATED STORIES

Share it