kasaragod local

ദേശീയപാത വികസനം : 66.85 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തു



കാസര്‍കോട്്: ജില്ലയില്‍ ദേശീയപാത വീതികൂട്ടാന്‍ 66.8498 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തതായി റവന്യൂ, ദേശീയപാത വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊതുജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും ജില്ലയിലെ ജനപ്രതിനിധികളുടെ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. റോഡിന്റെ അലൈന്‍മെന്റ് മാറ്റിയിട്ടില്ല. റെയില്‍വേയുടെ സ്ഥലം ഏറ്റെടുക്കേണ്ടി വരുന്നത് ഒഴിവാക്കാന്‍ 8.43 ഹെക്ടറില്‍ മാത്രമാണ് ഘടനമാറ്റിയിട്ടുള്ളത്.  35.34 ഹെക്ടറില്‍  ഭൂമി ഏറ്റെടുക്കുന്നതിനുള്ള സര്‍വേ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. പൊതുമരാമത്ത് കെട്ടിടവിഭാഗം ഉദ്യോഗസ്ഥരാണ് ദേശീയപാതയ്ക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ മൂല്യം നിര്‍ണയിക്കുന്നത്.  2016ലെ പൊതുമരാമത്ത് നിരക്ക് അനുസരിച്ചാണിത്. തലപ്പാടി മുതല്‍ കാലിക്കടവ് വരെ   ദേശീയപാത വീതികൂട്ടുന്നതിന് ഏറ്റെടുക്കുന്ന സ്ഥലത്ത് 33 വില്ലേജുകളിലായി 2009 കെട്ടിടങ്ങളാണുള്ളത്. ഇവയുടെ മൂല്യ നിര്‍ണയം പൂര്‍ത്തിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പൊതുജനങ്ങളുടെ പരാതികള്‍ക്ക് കൃത്യമായി ഉദ്യോഗസ്ഥര്‍ മറുപടി നല്‍കണമെന്ന് പി കരുണാകരന്‍ എംപി നിര്‍ദ്ദേശിച്ചു.  എഡിഎം കെ അംബുജാക്ഷന്‍ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ പി ബി അബ്ദുര്‍റസാഖ്, എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് എ ജി സി ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ മുഹമ്മദ് കുഞ്ഞി ചായിന്റടി, എ കെ എം അഷ്‌റഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി വി ശ്രീധരന്‍, ശാരദ എസ് നായര്‍, എ എ ജലീല്‍, പുണ്ഡരീകാക്ഷ, ഡെപ്യൂട്ടി കലക്ടര്‍മാരായ എച്ച് ദിനേശന്‍ (എല്‍ആര്‍), എന്‍ ദേവിദാസ് (എല്‍എ എന്‍എച്ച്), ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടര്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it