thrissur local

ദേശീയപാത മണ്ണുത്തി മേല്‍പ്പാല നിര്‍മാണം പൂര്‍ത്തിയായി

മണ്ണുത്തി: ദേശീയപാത മണ്ണുത്തി മേല്‍പ്പാലത്തിന്റെ പണി പൂര്‍ത്തിയായി. എറണാകുളത്ത് നിന്ന് കുതിരാന്‍ വരെ വാഹനയാത്രയക്ക് വേഗം കൂടും. 450 മീറ്റര്‍ നീള്ളമുള്ള മണ്ണുത്തി മേല്‍പാലത്തിന് ഒന്നര കിലോമീറ്റര്‍ ദൂരമാണ് ഉള്ളത്.
ഒന്നരകിലോമീറ്റര്‍ ദൂരമുള്ള പാലം തിരുവാണിക്കാവ് മുതല്‍ മണ്ണുത്തി സെന്റര്‍ വരെ ഇരുവശത്തും കോണ്‍ക്രീറ്റ് കട്ട ഉയര്‍ത്തിക്കെട്ടിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. മേല്‍പ്പാലത്തിനോട് ചേര്‍ന്ന് മണ്ണുത്തി സെന്റര്‍, ഫാംപടി എന്നിവിടങ്ങളില്‍ അടിപ്പാത നിര്‍മ്മാണം പൂര്‍ത്തിയാക്കി. അറുപത് മീറ്റര്‍ വീതിയാണ് പാലത്തിനുള്ളത്. ഒരു വര്‍ഷം കൊണ്ടാണ് മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. നിര്‍മ്മാണത്തിന് മണ്ണു കിട്ടാന്‍ താമസിച്ചത് മൂലം നിശ്ചയിച്ച സമയത്തേക്കാള്‍ 6 മാസം വൈകിയാണ് പണി പൂര്‍ത്തിയായത്. മണ്ണുത്തി പാലക്കാട് ദേശീയപാത ആറ്‌വരിപാതയാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് മണ്ണുത്തിയില്‍ മേല്‍പ്പാലം നിര്‍മ്മിക്കാന്‍ നടപടിയാരംഭിച്ചത്. മണ്ണുത്തിക്ക് പുറമേ മുടിക്കോട് അടിപ്പാത നിര്‍മ്മിച്ചിട്ടുണ്ട്. ദേശീയപാതയില്‍ തിരക്കേറിയ പട്ടിക്കാട് ജംഗഷനില്‍ അടിപ്പാത നിര്‍മ്മാണം ആരംഭിച്ചു. അതേസമയം ദേശീയപാത കുതിരാനിലെ തുരങ്കപാത നിര്‍മ്മാണ പ്രവര്‍ത്തികള്‍ തുടരുന്നത് സംബന്ധിച്ച് അനിശ്ചിത്വം തുടരുകയാണ്. തുരങ്ക നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിലച്ചിട്ട് 42 ദിവസം പിന്നിട്ടിട്ടും നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുനരരാംഭിക്കാന്‍ ദേശീയപാത അധികതരുടെയോ കരാറുകരുടെയോ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വായ്പ നല്‍കുന്നത് നിര്‍ത്തിയതോടെയാണ് തുരങ്കത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ തടസപെടാനിടയായത്.
Next Story

RELATED STORIES

Share it